സിപിഎം സഹയാത്രികൻ സന്ദീപാനന്ദ ഗിരിയുടെ പഴയ പ്രഭാഷണം വീണ്ടും വൈറലാകുന്നു. മാംസം കഴിക്കുന്നവരൊക്കെ പിശാചുക്കളാണെന്ന പ്രഭാഷണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. സിപിഎം സഹയാത്രികനായതോട് കൂടി സന്ദീപാനന്ദ ഗിരി നേരത്തെ ചെയ്ത പ്രഭാഷണങ്ങൾ പല പ്രാവശ്യം വൈറലായിരുന്നു.
സന്ദീപാനന്ദ ഗിരിയുടെ പുതിയ ബന്ധുക്കളായ കമ്മികളും സുഡാപ്പികളും ഇത് കേട്ടാൽ പണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ വൈറലാകുന്നത്. പിശാചുണ്ടോ എന്ന ചോദ്യത്തിന് പിശാച് എന്ന വാക്കിന്റെ അർത്ഥം വ്യക്തമാക്കിക്കൊണ്ടാണ് സന്ദീപാനന്ദ ഗിരി മാംസം കഴിക്കുന്നവരൊക്കെ പിശാചുക്കളാണെന്ന നിർവ്വചനം പറയുന്നത്. ആർക്കെങ്കിലും പിശാചിനെ കാണണമെങ്കിൽ നോൺ വെജ് ഹോട്ടലിൽ പോയി നോക്കിയാൽ കാണാൻ കഴിയുമെന്നും പറയുന്നുണ്ട്. പിശാചും പിശാചയും കുട്ടിപ്പിശാചുക്കളും കൂടി പോകുന്നത് കാണാമെന്നാണ് വീഡിയോയിൽ പറയുന്നത്.
ഭഗവദ് ഗീതാ പ്രഭാഷണങ്ങളിലൂടെ പേരെടുത്ത സന്ദീപാനന്ദ ഗിരി പിന്നീട് ഹിമാലയ യാത്രകളുടെ ഗൈഡായും മറ്റും പ്രവർത്തിക്കുന്നതിനിടയിലാണ് സിപിഎമ്മുമായി അടുക്കുന്നത്. തുടർന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ സിപിഎമ്മിന്റെ സൈബർ ഗുണ്ടയായി മാറുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമിട്ട് മരണക്കുറിപ്പ് എഴുതിയതും വലിയ വിമർശനം വിളിച്ചു വരുത്തിയിരുന്നു.










