വയനാട് : താലൂക്ക് ആശുപത്രിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്. വയനാട് വൈത്തിരിയിലാണ് സംഭവം. ലക്കിടി സ്വദേശി വേലായുധനാണ് മദ്യപിച്ചെത്തി ബഹളം വെച്ചത്. ഇതോടെ ആശുപത്രി ജീവനക്കാരും ഇടപെട്ടു.
ഒപി ചീട്ട് പോലും എടുക്കാതെയാണ് വേലായുധൻ എത്തിയത്. തുടർന്ന് വനിതാ ഡോക്ടർ തന്നെ പരിശോധിക്കണമെന്ന് വാശി പിടിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ ഒപി നിർത്തിവെച്ച് മാറി നിൽക്കേണ്ടി വന്നു. ഒപിയിൽ നിന്ന് ഇയാളെ പിടിച്ച് പുറത്താക്കുകയായിരുന്നു. തുടർന്ന് വേലായുധൻ കാഷ്വാലിറ്റിയിൽ നിന്നും ചികിത്സ തേടിയതായാണ് വിവരം. ഇയാളുടെ വീഡിയോ എടുത്ത ആശുപത്രി സൂപ്രണ്ട് പോലീസിൽ പരാതി.
Discussion about this post