വിമാന സർവ്വീസ് കമ്പനി എയർ ഏഷ്യയ്ക്ക് നന്ദി അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് നന്ദി പ്രകടനം. എയർ ഏഷ്യയുടെ ബോർഡിംഗിന് സൈനികർക്ക് മുൻഗണന നൽകുന്ന തീരുമാനം പ്രശംസനീയമാണെന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
എയർ ഏഷ്യ സൈനികർക്ക് മുൻഗണന നൽകുന്ന ചിത്രത്തോടൊപ്പമാണ് നന്ദി അറിയിച്ച് താരം എത്തിയത്.ഗംഭീരം എയർ ഏഷ്യ ! ഇത് ഇത് കണ്ടതിൽ വളരെ സന്തോഷം ‘ എന്നാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്.
നടന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് സൈനികർക്ക് ബഹുമാനം അറിയിച്ചും എയർഏഷ്യയ്ക്ക് നന്ദി അറിയിച്ചും രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post