കൊച്ചി: ചലച്ചിത്രനടി നവ്യാ നായർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം രൂക്ഷം. ഒരു ഓൺലൈൻ മാദ്ധ്യനത്തിന് നൽകിയ അഭിമുഖത്തിൽ ജന്മനാടിനെ കുറിച്ച് നടത്തിയ പരാമർശമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
താൻ നാട്ടിൻപുറത്ത് നിന്നും വരുന്ന ആളാണെന്ന് പറഞ്ഞ് തുടങ്ങിയ നവ്യ പിന്നാലെ മുതുകുളത്തെ പരിഹസിക്കുകയായിരുന്നു. ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണെന്നും ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യയുടെ പരാമർശം. ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് പോലും ഒരിക്കൽ നടൻ ദിലീപ് അതിശയിച്ചതായും നവ്യ പറയുന്നു.
‘ പാടങ്ങൾ മാത്രമുള്ള നാടാണ്. കുളങ്ങൾ ഒരുപാടുണ്ട്. കായംകുളം,മുതുകുളം, അങ്ങനെ ഫുൾ കുളങ്ങളാണ്. ഫുൾ വെള്ളമാണ്. ആൾക്കാരുടെ അകത്തും വെള്ളം, പുറത്തും വെള്ളം. എന്നായിരുന്നു നവ്യയുടെ പരാമർശം.
Discussion about this post