പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃത പൂജ നടത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ഇതിന് പിന്നാലെ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ശബരിമല സ്‌പെഷ്യൽ കമ്മീഷണർ ദേവസ്വം ബെഞ്ചിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
അതേസമയം പൊന്നമ്പലമേട്ടിൽ അനധികൃമായി പൂജ നടത്തിയ കേസിൽ മറ്റുള്ള പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കേസിൽ ഇതുവരെ മൂന്ന് പേരെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. പൂജയ്ക്ക് നേതൃത്വം നൽകിയ തമിഴ്‌നാട് സ്വദേശി നാരായണൻ ഉൾപ്പെടെ ഒൻപത് പേർക്കെതിരെയായിരുന്നു സംഭവത്തിൽ കേസ് എടുത്തത്. കുമളി സ്വദേശി, വനം വികസന കോർപ്പറേഷനിലെ രണ്ട് ജീവനക്കാർ എന്നിവരാണ് പിടിയിലായിട്ടുള്ളത്.
Discussion about this post