ബത്തേരി; കൽപ്പറ്റയിലെ ഹോട്ടലിൽനിന്ന് കുഴിമന്തിയും അൽഫാമും കഴിച്ച ഒരു കുടുംബത്തിലെ 15 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ഞായറാഴ്ച രാത്രിയാണ് മുസല്ല ഹോട്ടലിൽനിന്നും പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികളടക്കമുള്ളവർ ഭക്ഷണം കഴിച്ചത്.
വീട്ടിലെത്തിയതോടെ ചർദ്ദിയും വയറിളക്കവും തലവേദനയും അനുഭവപ്പെട്ടു. തുടർന്ന് ചികിത്സ തേടുകയായിരുന്നു. ഇവരെ പനമരം സി.എച്ച്.സി.യിലും, സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കുടുംബത്തിന്റെ പരാതിയിൽ ആരോഗ്യവകുപ്പ് ഹോട്ടലിൽനിന്നുതന്നെയാണോ ഭക്ഷ്യവിഷബാധയുണ്ടായതെന്ന് പരിശോധിക്കുന്നുണ്ട്. കോഴിക്കോട് , വയനാട് സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
Discussion about this post