കോഴിക്കോട്: വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് സർക്കാർ പരസ്യം ചെയ്യുമ്പോഴും നാട്ടിൽ വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾ പൂട്ടിക്കാൻ ഇടത് നേതാക്കളുടെ കള്ള നാടകം. കോഴിക്കോട് രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന സുരഭി മാൾ എന്ന വ്യാപാര സമുച്ചയത്തിലേക്കാണ് കൊടിയും മുദ്രാവാക്യവുമായി നേതാക്കളെത്തിയത്.
മാളിൽ നിന്നും റോഡിലേക്ക് മലിന ജലം ഒഴുക്കിവിട്ടെന്ന് ആരോപിച്ചായിരുന്നു നേതാക്കളുടെ പ്രകടനം. മുദ്രാവാക്യം വിളിയും ഭീഷണിയും തകൃതിയായി ഉയരുന്നതിനിടെയാണ് തങ്ങളെ ചതിച്ച ആ വമ്പൻ തെളിവിനെ കുറിച്ച് കുറിച്ച് നേതാക്കൾക്ക് തിരിച്ചറിവുണ്ടായത്. സമീപത്ത് വച്ച സിസിടിവി എല്ലാം പകർത്തുന്നുണ്ടെന്ന കാര്യം ഓർക്കാതെയാണ് ഇടത് നേതാക്കൾ സ്ഥാപനത്തിനെതിരെ സമരവുമായി രംഗത്തെത്തിയത്.
സുരഭിമാളിലെ കിണർ വൃത്തിയാക്കാൻ അധികൃതർ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. കിണർ നന്നാക്കുന്നതിന്റെ ഭാഗമായി കിണറിലെ വെള്ളം വറ്റിക്കുകയാണ്.. മോട്ടോർ സ്റ്റാർട്ട് ചെയ്ത് വെള്ളം അവരുടെ തന്നെ പറമ്പിൽ ആണ് ഒഴിവാക്കുന്നത്. ഈ സമയം പ്രദേശത്തെ ഒരു ഇടത് നേതാവെത്തി ആരും കാണാതെ വെള്ളം ഒഴുകുന്ന ഹോസ് എടുത്ത് റോഡിലേക്ക് വെച്ചു.. എന്നിട്ട് മറ്റുള്ള സഖാക്കളേ വിളിച്ചു.വരുത്തി .( മുന്നേ ഉള്ള പാർട്ടി തിരക്കഥ പ്രകാരം) വടിയിൽ കൊടിയും കെട്ടി കാത്തിരിക്കുന്ന സഖാക്കൾ നേതാവിനെ നേതൃത്വത്തിൽ വന്ന് റോഡിലേക്ക് മലിനജലം ഒഴുക്കുന്നു പറഞ്ഞു മുദ്രാവാക്യം വിളിയും, വീഡിയോ എടുക്കലും തകൃതിയായി നടത്തി.
എന്നാൽ കള്ളനാടകം അധികനേരം തുടരാൻ നേതാക്കൾക്കായില്ല. തുടക്കം മുതലുള്ള എല്ലാ സംഭവങ്ങളും കെട്ടിടത്തിന് സമീപത്തായി വച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഒളിച്ചെത്തി ഹോസ് റോഡിലേക്ക് തിരിച്ച് വച്ചത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ തെളിവായി കാണിച്ചപ്പോൾ നേതാക്കൾ തടികേടാകാതെ മുങ്ങുകയായിരുന്നു. തങ്ങൾക്കെതിരെ വ്യാജമായ ആരോപണം ഉന്നയിച്ച നേതാക്കൾക്കെതിരെ പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് സ്ഥാപന അധികൃതരിപ്പോൾ.
Discussion about this post