തിരുവനന്തപുരം: സ്‌കൂൾ പ്രവേശനോത്സവത്തിനിടെ പരസ്പരം പോരടിച്ച് എസ്എഫ്‌ഐ- കെഎസ്‌യു പ്രവർത്തകർ. തിരുവനന്തപുരം വെള്ളറടയിൽ ആയിരുന്നു സംഭവം. ഇരു കൂട്ടർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് വിവരം. വെള്ളറടയിലെ സ്കൂളുകളിൽ പ്രവേശനോത്സവത്തിന്റെ തിരക്കുകൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഭീതി പടർത്തി ഇരു വിഭാഗവും ഏറ്റുമുട്ടിയത്. എസ്എഫ്‌ഐ വെള്ളറട ഏരിയ പ്രസിഡന്റ് മൻസൂറിനും പ്രവർത്തകർക്കും മർദ്ദനമേറ്റു. ഇവർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ഇതിന് പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകർ കോൺഗ്രസിന്റെ വെള്ളറട മണ്ഡലം കമ്മറ്റി ഓഫിസ് അടിച്ച് തകർത്തു. ഇതോടെ ഇരു വിഭാഗവും തമ്മിലുള്ള പോര് കനക്കുകയായിരുന്നു.
എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിൽ 9 കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇരു വിഭാഗവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Discussion about this post