തിരുവനന്തപുരം: ഷാജൻ സ്‌കറിയയുടെ ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടിക്കുമെന്ന് സമൂഹമാദ്ധ്യമത്തിലൂടെ വെല്ലുവിളിച്ച പി.വി അൻവർ എംഎൽഎ. ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചയായ ലണ്ടൻ എയർപോർട്ട് തല്ലുകേസിന്റെ തുടർച്ചയാണ് പുതിയ വെല്ലുവിളി. അൻവറിന്റെ വെല്ലുവിളി ഏറ്റെടുത്ത ഷാജൻ സ്‌കറിയ മറുപടി പോസ്റ്റിലൂടെ അൻവറിനെ പരിഹസിക്കുകയും ചെയ്തു.
പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മറുനാടൻ ഷാജൻ സ്‌കറിയയോടാണ്..
1.നിന്റെ പട്ടത്തെ ഓഫീസിൽ നിന്ന് നിന്നെ താഴെ ഇറക്കും.അതിനിപ്പോ നിന്റെ ഓശാരമൊന്നും വേണ്ട.വെറുതെ പൂട്ടുമെന്നല്ല പറഞ്ഞത്. ‘പൂട്ടിക്കും’എന്നാണ് പറഞ്ഞത്.
2.രജിസ്ട്രാർ ഓഫ് കമ്പനീസിൽ വ്യാജരേഖ ചമച്ച്,നീ രജിസ്റ്റർ ചെയ്തിരിക്കുന്ന നിന്റെ Tidings Digital Publications Private Limited എന്ന കമ്പനിയുടെ നിലവിലെ രജിസ്‌ട്രേഷൻ ക്യാൻസൽ ചെയ്യിപ്പിച്ചിരിക്കും.
3.വ്യാജരേഖ ചമച്ച വിഷയത്തിൽ പരാതി നൽകും.നീ വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നല്ലേ പറഞ്ഞത്?നിന്റെ വീട്ടിലിരിക്കുന്ന ആളുകളെ ഉൾപ്പെടെ വ്യാജരേഖാ നിർമ്മാണ കേസിൽ നിയമപ്രകാരം തന്നെ പ്രതികളാക്കും. ഈ പറയുന്ന മൂന്നും നടക്കും. നടന്നിരിക്കുമെന്നാണ് പി.വി അൻവറിന്റെ ഭീഷണി.
കൃത്യമായി എന്തൊക്കെയാണ് കാര്യങ്ങൾ എന്നങ്ങ് ആദ്യമേ പറയുന്നു. തടുക്കാനൊക്കുമെങ്കിൽ നീ ഒന്ന് തടുത്ത് കാണിക്കാനും അൻവർ ഷാജൻ സ്‌കറിയയെ വെല്ലുവിളിക്കുന്നുണ്ട്. അതേസമയം അൻവറിന് നൽകിയ മറുപടിയിൽ ഏകദേശം ഒരു ഡേറ്റ് കൂടി പറയാമോ അൻവറിക്കാ, പുതിയ ഓഫീസ് ഒക്കെ എടുക്കാൻ നേരം വേണമല്ലോ, നേരത്തെ തയ്യാറാവാനാണ് എന്ന് ഷാജനും പരിഹസിച്ചു.
കഴിഞ്ഞ ദിവസം ഷാജൻ സ്‌കറിയയ്‌ക്കെതിരെ സമാനമായ ഭീഷണി പി.വി അൻവർ ഉയർത്തിയിരുന്നു.
‘തോൽക്കേണ്ടവരുടെ ലിസ്റ്റിൽ’ പി.വി അൻവറിനെ രണ്ടാമതാക്കി നടന്ന താടിയുള്ള മഞ്ഞപത്രക്കാരാ..
നിയമപരമായി തിരിച്ച് ഞാനൊന്ന് തരുന്നുണ്ട്.ഒരു ദിവസമെങ്കിൽ ഒരു ദിവസം..നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ആപ്പീസ് ഞാൻ പൂട്ടിക്കുമെന്ന് ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ഷാജൻ സ്‌കറിയയെ ലണ്ടൻ വിമാനത്താവളത്തിൽ വെച്ച് ഇടതുപക്ഷ പ്രവർത്തകനും പ്രവാസിയുമായ
രാജേഷ് കൃഷ്ണ മർദ്ദിച്ച സംഭവത്തിൽ പി.വി അൻവർ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പ്രതികരണങ്ങൾ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാഗ്വാദങ്ങൾ തുടരുന്നതിനിടെയാണ് ഷാജനും അൻവറും സമൂഹമാദ്ധ്യമങ്ങളിൽ നേർക്കുനേർ ഏറ്റുമുട്ടിയത്.
Discussion about this post