സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വർക്കിയെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നത്. ”വിത്തിൻ സെക്കന്റ്‌സ്” എന്ന സിനിമ കാണാതെ റിവ്യൂ പറഞ്ഞു എന്നാണ് സന്തോഷിനെതിരെ ഉയർന്ന ആരോപണം. എന്നാൽ തങ്ങൾ ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്നും പുറത്ത് നിന്നുള്ളവരാണ് ആക്രമിച്ചത് എന്നും വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് സംഗീത് ധർമരാജൻ.
സിനിമ കാണാതെ അഭിപ്രായം പറഞ്ഞതിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. കയ്യേറ്റം ചെയ്തത് പുറത്ത് നിന്നുള്ളവരാണ്. സന്തോഷ് വർക്കിയ്ക്ക് എതിരെ അണിയറ പ്രവർത്തകർ പരാതി കൊടുത്തിട്ടുണ്ടെന്നും വ്യക്തമാകുന്നുണ്ട്.
ചിത്രത്തിൽ അഭിനയിച്ച മൂന്ന് ചെറുപ്പക്കാർ അലവലാതി പിള്ളേരാണെന്ന് പറയുന്നുണ്ട്. ഇന്ദ്രൻസിന് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു. അദ്ദേഹത്തിന് നാഷണൽ അവാർഡ് കൊടുത്ത ജൂറിയെക്കാൾ വലുതാണോ ആറാട്ടണ്ണൻറെ അഭിപ്രായം എന്നും നിർമാതാവ് ചോദിക്കുന്നു.
നെഗറ്റീവ് പറഞ്ഞതിനല്ല, സിനിമ കാണാതെ നെഗറ്റീവ് പറഞ്ഞതാണ് ചോദ്യം ചെയ്തത് എന്നും സംഗീത് ധർമരാജൻ പറഞ്ഞു. എന്നാൽ നെഗറ്റീവ് പറയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും എന്നെകൊണ്ട് പറയിപ്പിച്ചതാണ് എന്നുമാണ് ആറാട്ടണ്ണൻ പിന്നീട് പറഞ്ഞത്.
Discussion about this post