കൊച്ചി: മഹാരാജാസ് കോളേജിൽ എഴുതാ പരീക്ഷയ്ക്ക് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെയും ചെയ്യാത്ത അദ്ധ്യാപനത്തിന് വിദ്യക്ക് വ്യാജ പരിചയ സർട്ടിഫിക്കറ്റ് നൽകിയതിനെതിരെയും യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളേജിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിന് നേരെ പോലീസ് ജല പീരങ്കിയും ലാത്തിയും കൊണ്ട് ആക്രമിച്ചു.
മേനക ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് മഹാരാജാസ് കോളേജിന് മുന്നിൽ പോലീസ് തടഞ്ഞു.പോലീസ് ലാത്തിചാർജിൽ ശ്യാംപ്രസാദ് അനുരൂപ് , വിനൂപ് ചന്ദ്രൻ എന്നിവർക്ക് പരിക്കേറ്റു.19 പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി.
സമാധാനപരമായി പ്രകടനം നടത്തിയ യുവമോർച്ച പ്രവർത്തകരെ മൃഗീയമായി മർദിച്ച പോലീസ് നടപടിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ എസ് ഷൈജു ശക്തിയായി പ്രതിഷേധിച്ചു. പോലീസ് സി പി എമിന്റെയും എസ് എഫ് ഐ യുടെയും ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുവമോർച്ച സംസ്ഥാന സെക്രട്ടറി അഥിന, സംസ്ഥാന സംസ്ഥാന സമിതി അംഗം ജിതിൻ, ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ, ജന സെക്രട്ടറി ശ്യാംപ്രസാദ്, ജില്ലാ സെക്രട്ടറിമാരായ സന്ദീപ്, അനന്തു സജിവൻ, അനുരൂപ്, ഐ ടി സെൽ കൺവീനർ കണ്ണൻ, മീഡിയ സെൽ കൺവീനർ അരുൺരാജ് എന്നിവർ നയിച്ച മാർച്ച് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി എസ് സത്യൻ ഉദ്ഘാടനം ചെയ്തു.
Discussion about this post