കഴിവും സൗന്ദര്യവും ഉണ്ടായിട്ടും താൻ മുൻനിര നായിക നിരയിലേക്ക് എത്താത്തതിന്റെ കാരണം താൻ തന്നെയാണെന്ന് നടി നീലിമ റാണി. നായിക റോളുകൾ ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. ദാമ്പത്യ ജീവിതത്തെ കുറിച്ചും ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയെ കുറിച്ചുമെല്ലാം താരം തുറന്നുപറയുന്നുണ്ട്.
”21 വയസ്സിലാണ് എന്റെ വിവാഹം കഴിഞ്ഞത്. പലർക്കും അത് തെറ്റായി തോന്നാം. പക്ഷെ എനിക്ക് അത് വലിയ നഷ്ടമായി തോന്നുന്നില്ല. നേട്ടമാണ് ഉണ്ടായത്. എന്റെ തീരുമാനങ്ങൾ എല്ലാം ശരിയായിരുന്നു. വിവാഹം കഴിച്ചതുകൊണ്ട് അല്ല നായികാ വേഷങ്ങൾ നഷ്ടപ്പെട്ടത്. അതിന് മുൻപും ഞാൻ നായികാ റോളുകൾ ചെയ്തിട്ടില്ല.
വിവാഹ ശേഷവും അഭിനയത്തിൽ സജീവമായി തന്നെ നിൽക്കാൻ സാധിച്ചത് എന്റെ ഭർത്താവ് സംവിധായകനായത് കൊണ്ടാണ്. ഭർത്താവിന് 31 വയസാണ്. പത്ത് വയസ്സിന് വ്യത്യാസമുള്ള ആളെ വിവാഹം ചെയ്യുന്നതിനെ അന്ന് ബന്ധുക്കൾ എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ 15 വർഷമായി സന്തോഷത്തോടെ ദാമ്പത്യ ജീവിതം നടത്തുന്നു” നടി പറഞ്ഞു.
ഭർത്താവിനൊപ്പമുള്ള ഫോട്ടോയ്ക്ക് താഴെ പല മോശമായ കമന്റുകളും വരാറുണ്ട്. കൂടെയുള്ളത് അച്ഛനാണോ, മുത്തശ്ശനാണോ, ഇത്രയും പ്രായമുള്ള കിളവനെയാണോ വിവാഹം ചെയ്തത് എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകളാണിത്. എന്നാൽ അതിനെല്ലാം അപ്പോൾ തന്നെ മറുപടി നൽകാറുണ്ടെന്ന് നീലിമ പറഞ്ഞു.തന്റെ ഭർത്താവിന് ഡൈ അടിയ്ക്കുന്നത് ഇഷ്ടമല്ല. മക്കൾക്കും അദ്ദേഹം സാൾട്ട് ആന്റ് പെപ്പർ ലുക്കിൽ ഉള്ളത് തന്നെയാണ് ഇഷ്ടമെന്നും നടി തുറന്ന് പറഞ്ഞു.
2011 ൽ നീലിമയും ഭർത്താവും ചേർന്ന് ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചിരുന്നു. ഒരു സിനിമ നിർമിച്ചുവെങ്കിലും അതിന്റെ പേരിൽ കോടികളുടെ കടമുണ്ടായി. കെട്ടു താലി അല്ലാതെ മറ്റൊന്നും അന്ന് കൈയ്യിൽ ഉണ്ടായിരുന്നില്ല. വാടയ്ക്ക് ഒരു വീട് എടുക്കാനുള്ള കാശ് പോലും ഇല്ല. ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി താമസിച്ച് അവിടെ നിന്ന് വീണ്ടും നാല് വർഷത്തെ കഷ്ടപ്പാടിന് ശേഷം ആണ് ജീവിതം തിരിച്ചുപിടിച്ചതെന്നും നീലിമ പറഞ്ഞു.
Discussion about this post