കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ഗുണ്ടാബന്ധത്തിന്റെ കണക്കുകൾ വ്യക്തമാക്കി കെഎസ്‌യു നേതാവ് സോണി പനന്താനം. സമൂഹമാദ്ധ്യമത്തിലെ കുറിപ്പ് വഴിയായിരുന്നു വിമർശനം. ” എറണാകുളം ലോ കോളേജിലെ പഴയകാല കെഎസ്യു പ്രവർത്തകനായ അഡ്വക്കേറ്റ് നിസാമിനെ വീട്ടിൽ കയറി ഇരുമ്പ് പൈപ്പിന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ അന്ന് ഇയാൾ സംസ്ഥാന സെക്രട്ടറി അല്ല. അന്നിവർ അഡ്വക്കേറ്റ് നിസാമിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ കേസിന്റെ ഒന്നാം സാക്ഷിയാണ് ഞാൻ.
അന്ന് ഞാൻ മൊഴി പറഞ്ഞ് ഇദ്ദേഹം ജയിലിൽ കിടക്കുമ്പോൾ. സംഘടനാ പ്രവർത്തനത്തിന്റെ സമരവുമായി ബന്ധപ്പെട്ട് ഞാനും ജയിലിൽ എത്തുകയുണ്ടായി. എറണാകുളം കാക്കനാട് ഉള്ള ജയിലിലേക്ക് ഞാൻ ചെല്ലുമ്പോൾ അന്ന് ഞാൻ കണ്ട കാഴ്ച വളരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അന്ന് അഭിമന്യു വധക്കേസിൽ പ്രതികളായ പലരുമായി ഇയാൾ ജയിലിൽ രഹസ്യബന്ധം തുടർന്നിരുന്നു. അഭിമന്യു വധക്കേസിലെ പ്രതിയുടെ കൂടെ ഒന്നിച്ച് ഒരു പ്ലേറ്റിൽ ഒരേ പാത്രത്തിൽ ചപ്പാത്തിയും ചിക്കൻ കറിയും കഴിക്കുന്നതാണ് അന്ന് ഞാൻ കണ്ടത്. ഇതാണ് എസ്എഫ്‌ഐയുടെ സംഘടനാ പ്രവർത്തനത്തിലെ സ്വാതന്ത്ര്യവും സോഷ്യലിസവും സമാധാന മാർഗവും.
പിന്നെ കുറച്ച് കാലം കഴിഞ്ഞപ്പോൾ ഞാൻ അറിഞ്ഞു ഇയാൾ സംസ്ഥാന സെക്രട്ടറി ആയത്. പ്രിയപ്പെട്ട സഖാക്കളെ നിങ്ങൾ ഒന്ന് ഓർത്തു കൊള്ളുക ഇന്ന് നിന്റെയൊക്കെ ചോരയുടെ വിലയാണ് ഇന്ന് അയാൾ അനുഭവിക്കുന്ന സംസ്ഥാന സെക്രട്ടറി പദം. സഹപ്രവർത്തകനായ അഭിമന്യുവിന്റെ കൊലയാളിക്കൊപ്പം ഒന്നിച്ച് ഒരേ പാത്രത്തിൽ ചപ്പാത്തിയും ചിക്കൻ കറിയും കഴിക്കുന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം. സഖാവ് ആർഷോ നല്ല തന്തക്ക് പിറന്നവൻ ആണെങ്കിൽ ഇനിയെങ്കിലും രാജിവെച്ച് പുറത്തുപോവുക.
മാഫിയ ഇടപാടുകളുമായി അയാൾ ഇന്ന് നിങ്ങൾക്കിടയിൽ തഴച്ചു വളരുമ്പോൾ പ്രിയപ്പെട്ട എസ്എഫ്‌ഐയിലെ സഖാക്കളെ ഇനിയെങ്കിലും നിങ്ങൾ ചോദ്യം ചെയ്തു തുടങ്ങുക കാരണം ഇതെല്ലാം മുകളിലിരുന്ന് അഭിമന്യു എന്ന നിങ്ങളുടെ സഖാവ് കാണുന്നുണ്ട് അദ്ദേഹത്തിനോട് ഇനിയെങ്കിലും നീതിപുലർത്തുക. ഇതു പറഞ്ഞുവെക്കുന്ന എന്റെ പേരും നിങ്ങൾ മറക്കണ്ട നിങ്ങൾ മറക്കില്ല എന്ന് എനിക്കറിയാമെന്നും” അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.
Discussion about this post