ഉറുമിയ്ക്ക് ശേഷം മറ്റൊരു ചരിത്രസിനിമയുമായി പൃഥ്വിരാജ്. പഴയ വേണാട് രാജ്യത്തെ വീരന്മാരുടെ കഥ പറയുന്ന ചിത്രം വമ്പന്‍ ബജറ്റിലാകും ഒരുക്കുക. ചരിത്രത്തില്‍ വീരന്മാരായി വാഴ്ത്തപ്പെട്ടവരുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. വേണാടിന്റെ യുദ്ധവീരന്മാരുടെ ജീവിതവും, ത്യാഗവും, ധീരതയുമാണ് ഈ ചരിത്ര സിനിമയില്‍ വിഷയമാകുക.
അധികം ആരും ചര്‍ച്ചചെയ്യുകയോ വാഴ്ത്തുകയോ ചെയ്യാത്ത വേണാട് രാജ്യത്തെ പോരാളികളുടെ വീരചരിത്രം പറയുന്ന ചിത്രത്തില്‍ കുഞ്ചിരക്കോട്ട് കാളിയാണ് പ്രധാന കഥാപാത്രം. ചരിത്രപുരുഷനായ ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്ത ശിഷ്യനാണ് കുഞ്ചിരക്കോട്ട് കാളി എന്ന ചരിത്രകഥാപാത്രം.
പൃഥിരാജ് തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ച ഫേസ്ബുക്കിലൂടെ അറിയിച്ചത്. മറ്റ് താരങ്ങളെ സംബന്ധിച്ചോ ആരാണ് ചിത്രം സംവിധാനം ചെയുന്നത് എന്നതിനെക്കുറിച്ചൊന്നും പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജും ഷാജി നടേശനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുകയെന്നും സൂചനയുണ്ട്.
Discussion about this post