ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ തർക്കം തുടരുന്നു. അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് തുടരുമെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. അഴിമതിയെക്കുറിച്ച്, അവരുടെ വിശ്വാസമാണ് തനിക്ക് ഏറ്റവും വലിയ സമ്പത്ത്. ആരെയെങ്കിലും അപകീർത്തിപ്പെടുത്തുന്ന ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ വെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പിതാവും കോൺഗ്രസ് നേതാവുമായ രാജേഷ് പൈലറ്റിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത ശേഷം ദൗസയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചരമവാർഷികത്തിൽ ദൗസയിൽ സംഘടിപ്പിച്ച റാലിയിൽ സച്ചിൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അമേരിക്കയിലേക്ക് പോയ രാഹുൽ ഗാന്ധി മടങ്ങിയെത്തിയശേഷം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീർപ്പുണ്ടാക്കുമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയതോടെയാണ് സച്ചിന്റെ പിൻമാറ്റം.
”അഴിമതിക്കും അനീതിക്കുമെതിരെ ഞാൻ പോരാടുന്നത് തുടരും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ല. പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും വരുന്നു, പോകുന്നു. ഇനി അവശേഷിക്കുന്നത് ജനങ്ങളുടെ വിശ്വാസമാണ്. ജനങ്ങളുടെ വിശ്വാസവും അവർക്ക് നൽകിയ വാഗ്ദാനങ്ങളും വിശ്വാസ്യതയുമാണ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സമ്പത്ത്”. എന്നായിരുന്നു സച്ചിന്റെ പരമാർശം. താൻ ഒരു പോസ്റ്റിന്റെയും പിന്നാലെ പോകുന്നില്ല. താൻ ആളുകളുടെ വിശ്വാസത്തിന് വേണ്ടിയാണ് ശബ്ദമുയർത്തുന്നത്. 20-25 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഈ വിശ്വാസം തകർക്കാൻ താൻ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആരെയും അപകീർത്തിപ്പെടുത്താൻ വേണ്ടിയല്ല തന്റെ ആവശ്യങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ”നമ്മുടെ ഭരണത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ മറ്റുള്ളവരെ കുറ്റപ്പെടുത്താതെ അത് തിരുത്തണം. ഒരാളെ അപകീർത്തിപ്പെടുത്താൻ വേണ്ടിയല്ല താൻ എന്റെ ആവശ്യങ്ങൾ മുന്നോട്ട് വെച്ചത്. രാഷ്ട്രീയത്തിൽ നിങ്ങളുടെ ശബ്ദം ഉയർത്തുന്നത് വളരെ പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസാവസാനത്തിനകം തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് കഴിഞ്ഞ മെയ് 15ന് സച്ചിൻ പൈലറ്റ് ഭീഷണിപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെയാണ് സംഭവവികാസങ്ങൾ. 2028 മുതൽ മുഖ്യമന്ത്രി പദത്തിനായി അശോക് ഗെഹലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ തർക്കം ആരംഭിച്ചിരുന്നു.ഒരു കാരണവശാലും പൈലറ്റിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഗെലോട്ട്. പൈലറ്റാകട്ടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കമെന്ന ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്
Discussion about this post