തിരുവനന്തപുരം: നഗരത്തിൽ ഗർഭിണിയായ യുവതിയെ അപമാനിക്കാൻ ശ്രമം. തമ്പാനൂരിൽ ഉച്ചയോടെയായിരുന്നു സംഭവം. പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ് യുവതി. ജോലി കഴിഞ്ഞ് നടന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപമാനിക്കാൻ ശ്രമം നടന്നത്. പിന്തുടർന്ന് എത്തിയ ഇയാൾ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടനെ യുവതി അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു.
സംഭവത്തിൽ യുവതി പരാതി നൽകിയിട്ടുണ്ട്. എന്നാൽ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്വമേധയാ കേസ് എടുത്തത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
Discussion about this post