മലപ്പുറം: ചങ്ങരംകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശി തെക്കത്ത് വളപ്പിൽ അലി (43) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തു.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പത്താംക്ലാസ് വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ബസിൽവച്ച് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. സ്‌കൂൾ വിട്ട് നാല് മണിയോടെ വീട്ടിലേക്ക് വരികയായിരുന്നു പെൺകുട്ടി. ഈ ബസിൽ അലിയും ഉണ്ടായിരുന്നു.
എരമംഗലത്തുവച്ച് ഈ ബസ് എതിരെ വന്ന കാറിൽ ഇടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാൻ ബസ് ജീവനക്കാർ പുറത്തിറങ്ങിയപ്പോഴായിരുന്നു ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. ഉടനെ പെൺകുട്ടിയും ഒപ്പമുണ്ടായിരുന്ന മാതാവും ബഹളം വയ്ക്കുകയായിരുന്നു.
ഇതോടെ അലി ബസിൽ നിന്നും ഇറങ്ങിയോടി. തുടർന്ന് ഇയാളെ ബസ് ജീവനക്കാരും മറ്റ് യാത്രികരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Discussion about this post