ബെയ്ജിംഗ് : ശരീരഭാരം കുറയ്ക്കാനായി അമിതവ്യായാമം ചെയ്തതിനെ തുടർന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു. കുയ്ഹുവ എന്ന 21 കാരിയാണ് മരിച്ചത്. ചൈനയിലെ ശാന്തി പ്രവിശ്യയിലാണ് സംഭവം. ദൗയിൻ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പതിനായിരത്തിലേറെ ഫോളോവേഴ്‌സുള്ള ഇൻഫ്‌ളുവൻസറാണ് ഇവർ.
90 കിലോ ആയിരുന്നു ഇവരുടെ ഭാരം. ഇത് കുറയ്ക്കാൻ വേണ്ടി അമിതമായി വ്യായാമം ചെയ്യുക പതിവായിരുന്നു. അമിത വണ്ണത്തിനെതിരെ പോരാടാൻ ഇവർ ഫോളോവേഴ്സിനെയും പ്രേരിപ്പിക്കുമായിരുന്നു.
ശരീരഭാരം കുറയ്ക്കുന്നതിനായി വെയ്റ്റ് ലോസ് ക്യാമ്പിലായിരുന്നു കുയ്ഹുവ. കുയ്ഹുവയുടെ ദൗയിൻ പേജിൽ കുടുംബം മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വീഡിയോകൾ അവർ അമിതമായി കാർഡിയോ ചെയ്യുന്നതും ഭാരോദ്വഹനം നടത്തുന്നതും അമിതമായി വർക്കൗട്ട് ചെയ്യുന്നതും കാണാം.
പഴങ്ങൾ, പച്ചക്കറികൾ, മുട്ട, കാബേജ്, നാടൻ ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന കർശനമായ ഭക്ഷണക്രമവും അവർ പിന്തുടർന്നു. ഇതേ തുടർന്ന് 40 കിലോ ഭാരം ഇവർ കുറച്ചിരുന്നു. എന്നാൽ പല വീഡിയോകൾക്കിടയിലും ഇവർ അസ്വസ്ഥരായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മരണ കാരണം വ്യക്തമായിട്ടില്ല.
Discussion about this post