പത്തനംതിട്ട : കോന്നിയിൽ വാഹന പരിശോധനയ്‌ക്കെത്തിയ എസ്‌ഐയെ വെല്ലുവിളിച്ച് സിപിഎം ലോക്കൽ സെക്രട്ടറി. കോന്നി എസ് ഐ സജു എബ്രഹാമിനെതിരെയാണ് സിപിഎം അരുവാപ്പുലം ലോക്കൽ സെക്രട്ടറി ദീദു ബാലൻ വെല്ലുവിളിച്ചത്. ഇതിന് പിന്നാലെ എസ്‌ഐയെ സ്ഥലം മാറ്റി.
അമിതഭാരം കയറ്റിവന്ന ലോറികൾ പരിശോധിക്കുന്നതായി ബന്ധപ്പൊണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. കോന്നി എസ്‌ഐ തോന്നും പോലെയാണ് ലോറികൾ പിടിക്കുന്നതെന്നാണ് ദീദു ബാലൻ ആരോപിച്ചത്. എന്നാൽ ക്വാറികളിൽ നിന്ന് നിയമം ലംഘിച്ചു പോകുന്ന ലോറികൾ മാത്രമാണ് പിടിച്ചതെന്ന് എസ് ഐ പറയുന്നുണ്ട്.
ഇവർ തമ്മിലുള്ള വാക്ക് തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം എസ്‌ഐയെ സ്ഥലംമാറ്റിയത് സാധാരണ നടപടി മാത്രമെന്നാണ് ഔദ്യോഗിക വിശദീകരണം. നേരത്തെ തന്നെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Discussion about this post