കണ്ണൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് 13കാരന് ദാരുണാന്ത്യം. തോട്ടട മാതന്റവിട നസ്‌റിയയുടെയും തൻസീറിന്റെയും മകൻ ഷഹബാസ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം.
വീടിന് മുൻപിൽവച്ചായിരുന്നു ഷഹബാസ് അപകടത്തിൽപ്പെട്ടത്. വീടിന് മുൻപിലെ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു കുട്ടി. ഇതിനിടെ അതുവഴി വന്ന കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തോട്ടട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഷഹബാസ്.
Discussion about this post