ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് ബിരുദാനന്തര ബിരുദത്തിന് അഡ്മിഷൻ വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാവ് കസ്റ്റഡിയിൽ. നിഖിലിനെ ഒളിവിൽ പോകാൻ സഹായിച്ചതായി സംശയിക്കുന്ന നേതാവിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
രാവിലെയോടെയാണ് നിഖിലുമായി അടുത്ത ബന്ധമുള്ള നേതാവിനെ കസ്റ്റഡിയിൽ എടുത്തത്. മുൻപ് ബാലസംഘം കായംകുളം ഏരിയ ചുമതലക്കാരൻ ആയിരുന്നു ഇയാൾ. ഇയാളുടെ സർട്ടിഫിക്കേറ്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്.
വ്യാജ സർട്ടിഫിക്കേറ്റ് ഹാജരാക്കി സീറ്റ് വാങ്ങിയ സംഭവത്തിൽ കായംകുളം പോലീസ് കേസ് എടുത്തതിന് പിന്നാലെ നിഖിൽ ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും നിഖിലിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
Discussion about this post