കൊച്ചി; തൊപ്പി എന്ന് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെ കുറിച്ചാണ് സമൂഹമാദ്ധ്യമങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ച ചെയ്യുന്നത്. പ്രധാനമായും കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യം വച്ചാണ് യുവാവ് വീഡിയോ ചെയ്യുന്നത്. അശ്ലീലം നിറഞ്ഞതാണ് പല വീഡിയോകളും. ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന. സാമൂഹ്യമാദ്ധ്യമത്തിലൂടെ ഒരു സമൂഹത്തെത്തന്നെ ആരാഷ്ട്രീയതയിലേക്കും, അനാശാസ്യങ്ങളിലേക്കും വഴിതിരിച്ചു വിടുന്ന നിഹാദ് എന്ന സഹോദരനെ അടിയന്തരമായി വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും, കൗൺസിലിംഗ് ഉൾപ്പെടെയുള്ള ചികിത്സ സർക്കാർ ഉറപ്പാക്കുകയും ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു. ആ ചെറുപ്പക്കാരനെ ജയിലിൽ അടയ്ക്കാനൊന്നുമല്ല, അയാളിലൂടെ സമൂഹത്തെ തിരുത്താനും, അയാളെ രക്ഷിക്കാനുമുള്ള ശ്രമമാണെന്ന് ശ്രീജിത്ത് പറയുന്നു.
നമ്മിൽ പലർക്കും അറിയാത്ത ഒരു സമാന്തര ലോകം സോഷ്യൽ മീഡിയയിലുണ്ട്. അവിടെ രാഷ്ട്രീയമോ, സംവാദങ്ങളോ, മൂല്യങ്ങളോ, അസമത്വങ്ങളോ, പൊളിറ്റിക്കൽ കറക്ടനെസോ ഒന്നുമില്ല. മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ആ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ ലൈംഗികമായും, അശ്ലീലത പറഞ്ഞും, തെറി പറഞ്ഞും, കോമാളിത്തരങ്ങൾ കാണിച്ചും, ഇത്തരം വിഷയങ്ങൾ അവരിലേക്ക് എത്തിക്കുകയും അത് മാർക്കെറ്റ് ചെയ്യുകയുമാണ് നടക്കുന്നതെന്ന് ശ്രീജിത്ത് പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സമാന്തര ഇൻസ്റ്റാ ലോകത്തെ ചികിത്സിക്കണം..; എത്രയും പെട്ടന്ന് ??
ഗൗരവത്തിൽ ചിന്തിക്കേണ്ട ഒരു വിഷയമാണ്, തൊപ്പി എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു സമൂഹത്തെത്തന്നെ ആരാഷ്ട്രീയതയിലേക്കും, അനാശാസ്യങ്ങളിലേക്കും വഴിതിരിച്ചു വിടുന്ന നിഹാദ് എന്ന സഹോദരനെ അടിയന്തരമായി വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും, കൗൺസിലിംഗ് ഉൾപ്പെടെയുള്ള ചികിത്സ സർക്കാർ ഉറപ്പാക്കുകയും ചെയ്യണം എന്ന് ബന്ധപ്പെട്ട എല്ലാ അധികാരികളെയും അറിയിക്കും.
തൊപ്പി എന്ന നിഹാദ് പ്രചരിപ്പിച്ച offensive ആയ ഏതെങ്കിലും വീഡിയോകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഈ പോസ്റ്റിൽ കമന്റ് ചെയ്യണം അത് ബന്ധപ്പെട്ടവർക്ക് നാളെ പരാതിയോടൊപ്പം നൽകും. ആ ചെറുപ്പക്കാരനെ ജയിലിൽ അടയ്ക്കാനൊന്നുമല്ല ; അയാളിലൂടെ സമൂഹത്തെ തിരുത്താനും, അയാളെ രക്ഷിക്കാനുമുള്ള ശ്രമമാണ്.
നമുക്ക് ആർക്കും തൊപ്പിയെന്ന നിഹാദിനെ അറിയില്ലായിരുന്നു. പക്ഷേ എന്റെയും നിങ്ങളുടെയും വീട്ടിലെ കുട്ടികൾക്ക് അയാളെ അറിയാം. അവരെല്ലാം പഠിക്കുന്നത് സ്‌കൂൾ സിലബസ്സുകൾ ആണെങ്കിലും അവർ ജീവിക്കുന്നത് തൊപ്പികളായിട്ടാണ് എന്നത് അങ്ങേയറ്റം ഭീതിജനകമാണ്.
നമ്മുടെ വീട്ടിൽ നമ്മുടെ കുട്ടികൾ അസ്വസ്ഥരാണ് അവരെ നിയന്ത്രിക്കാൻ ഒരു സാമാന്തര സൈബർ ലോകത്തിലെ ആളുകൾക്ക് സാധിക്കുന്നു എന്നതിന്റെ ഒരു സൂചനയാണ് അവിടെ തടിച്ചു കൂടിയ ആയിരക്കണക്കിന് കൗമാരക്കാർ പറഞ്ഞുവെക്കുന്നത് ഏറ്റവും ഗൗരവമുള്ള വിഷയമാണ്.
നമ്മിൽ പലർക്കും അറിയാത്ത ഒരു സമാന്തര ലോകം സൊഷ്യൽ മീഡിയയിലുണ്ട്. അവിടെ രാഷ്ട്രീയമോ, സംവാദങ്ങളോ, മൂല്യങ്ങളോ, അസമത്വങ്ങളോ, പൊളിറ്റിക്കൽ കറക്ടനെസോ ഒന്നുമില്ല.
മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ആ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ ലൈംഗികമായും, അശ്ലീലത പറഞ്ഞും, തെറി പറഞ്ഞും, കോമാളിത്തരങ്ങൾ കാണിച്ചും, ഇത്തരം വിഷയങ്ങൾ അവരിലേക്ക് എത്തിക്കുകയും അത് മാർക്കെറ്റ് ചെയ്യുകയുമാണ് നടക്കുന്നത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം
പതിനാല് വയസ്സിൽ നടത്തിയ ഒരു മോഷണത്തെ കുറിച്ച് അയാൾ പറയുന്നുണ്ട്
മുൻകൂട്ടി പ്ലാൻ ചെയ്തല്ല
രാത്രി അല്ല
മറ്റാരും കാണാതെ അല്ല
പണവുമായി അവൻ പോവുമ്പോൾ വഴിയിൽ പൈസ വീണുകൊണ്ടിരുന്നു എന്ന് അവൻ പറയുന്നു
അതിൽ നിന്ന് തന്നെ മനസ്സിലാക്കാം അവൻ അബ് നോർമ്മൽ ആണെന്ന്…
സ്വാഭാവികമായും സ്‌കൂളിൽ നിന്നും പുറത്തായി.. പിന്നീട് പോയ സ്‌കൂളിൽ അവൻ തൃപ്തനായിരുന്നില്ല..
അതോടെ പഠനവും നിന്നു..
പിതാവ് അധ്യാപകൻ ആണ് എന്ന് പറയുന്നു…
പിതാവുമായി മകൻ മിണ്ടിയിട്ട് പത്ത് വർഷമായി എന്നും പറയുന്നു
ഈ മകനെ അഞ്ച് വർഷം അകത്ത് ഇരുന്നപ്പോൾ എന്ത് കൊണ്ട് അവർ ചികിത്സിച്ചില്ല..
കൗൺസിലിംഗ് കൊടുത്തില്ല.
അയാൾ തന്നെ പറയുന്നു അയാളുടെ സുഹൃത്ത് ആത്മഹത്യ ചെയ്തു എന്ന്. അയാളുടെ ഇന്റർവ്യൂ കാണുമ്പോൾ മനസിലാകും അദ്ദേഹത്തിന് കടുത്ത ഡിപ്രഷൻ ഉണ്ട്..
ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന ഞാൻ അടങ്ങുന്ന തലമുറകൾ പോലും കടന്നു ചെല്ലാത്ത മറ്റോരു ലോകം സമാന്തരമായി ഇത്തരം വെട്ടുക്കിളി കൂട്ടങ്ങൾക്ക് വേണ്ടി ഇൻസ്റ്റാഗ്രാം പ്ലാറ്റഫോമുകളിൽ രൂപപ്പെട്ടു കഴിഞ്ഞു എന്നത് അത്ഭുതപെടുത്തുന്നു. മുൻപ് നടന്ന ഈബുൾ ജെറ്റ് ആർമി പ്രകടനവും ഇടയ്ക്കിടെ കേൾക്കുന്ന റോബിൻ ആർമിയുടെ കേരളത്തെ കത്തിക്കലും ഒടുവിൽ ഇപ്പോൾ കേൾക്കുന്ന തൊപ്പിയുടെ വെട്ടുകിളി പ്രകടനവും ഞാൻ കാലങ്ങൾ ആയി ഉപയോഗിക്കുന്ന പ്ലാറ്റഫോമിനകത്തു ഞാൻ അറിയാതെ ആഘോഷമായി നടക്കുന്നുണ്ട് എന്നത് ഞെട്ടിക്കുന്നു.
അരാക്ഷ്ട്രീയതയും പാർലമെന്ററി അല്ലാത്ത ഭാഷകളയും സ്ത്രീ വിരുദ്ധതയും വേണ്ടുവോളം വെട്ടുകിളികൾക്ക് കൊത്തികൊറിയ്ക്കുവാൻ ഈ ഒരു സമാന്തര ലോകത്തു ലഭിക്കുന്നു എന്നതാണ് ഇതിലെ അപകടകരമായ വിഷയം.അത്തരം വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് തൊപ്പി എന്ന വ്‌ലോഗറുടെ വീഡിയോകൾ എല്ലാംതന്നെ എന്നതാണ് പരിശോധിച്ചപ്പോൾ മനസിലാവുന്നതും.
സാമൂഹിക സാഹചര്യങ്ങളോട് ചേർന്നു നില്കുന്നതോ സാമൂഹിക പുരോഗതിയ്ക്കു ഉതകുന്നതതോ ആയ ഒന്നും തന്നെ ഇവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നില്ല എന്നതിനേക്കാൾ സമൂഹത്തെ ചിന്നഭിന്നമാകുന്ന അരാക്ഷ്ട്രീയതയിൽ ഊന്നിയ, നിയമസംവിധാനത്തെയും ജനാധിപത്യത്തെയും പോലും വെല്ലുവിളിയ്ക്കുന്ന ഒരു പുതു തലമുറയെ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളായി ഈ മാധ്യമങ്ങൾ ഒരു പരിധി വരെ മാറുന്നു എന്നതാണ് ഇന്നിന്റെ സത്യം (തൊപ്പിയുടേതായി ഇവിടെ പങ്കുവെച്ച ഒരുപാട് വിവരങ്ങൾക്ക് ഇന്നേവരെ അറിയാത്ത സുഹൃത്തുക്കൾക്ക് കടപ്പാട് )
വിഷയത്തിൽ നിഹാദിനെ കൗൺസിലിംഗ് നടത്താനും, അയാൾക്ക് ചികിത്സ ആവശ്യമെങ്കിൽ നൽകാനും, അതോടൊപ്പം ഒരു സമൂഹത്തെത്തന്നെ വികലമാകുന്ന നിയമവിരുദ്ധമായ എല്ലാ അശ്ലീല / നിയമവിരുദ്ധ യൂട്യൂബ് / സോഷ്യൽ മീഡിയ വീഡിയോകളും മറ്റ് കണ്ടെന്റ്കളും നീക്കം ചെയ്യാനും ആവശ്യ നടപടികൾ സ്വീകരിക്കും.
Discussion about this post