കോഴിക്കോട്: കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ കയറി വാതിലടച്ച് യാത്രക്കാരൻ കാസർകോട് നിന്നു കയറിയ യാത്രക്കാരൻ ആണ് ശുചിമുറിയിൽ കയറി വാതിൽ പൂട്ടിയിരിക്കുന്നത്. വിവിധഭാഷാ തൊഴിലാളിയാണോ എന്ന സംശയമുണ്ട്. ഇയാൾ, മനപ്പൂർവം വാതിൽ അടച്ച് ഇരിക്കുന്നതാണോയെന്നു റെയിൽവേ പോലീസ് പരിശോധിക്കുകയാണ്.
വന്ദേ ഭാരതിന്റെ എക്‌സിക്യൂട്ടീവ് കോച്ച് ഒന്നിലാണ് സംഭവം. ഇയാൾ ടിക്കറ്റെടുക്കാത്തതിനാൽ ശുചിമുറിയിൽ കയറി ഒളിച്ചിരിക്കുന്നതായാണ് റെയിൽവേ പോലീസ് നൽകുന്ന വിവരം. നിലവിൽ ട്രെയിൻ കോഴിക്കോട് എത്തി. ഇയാളെ പുറത്തിറക്കാൻ റെയിൽവേ പോലീസും പോലീസും ശ്രമം നടത്തുകയാണ്. ഉദ്യോഗസ്ഥർ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടിട്ടും യാത്രക്കാരന് അതിനു തയ്യാറായിട്ടില്ല. യാത്രക്കാരൻ അകത്തുനിന്നു പൂട്ടിയിരിക്കുന്നതിനാൽ സെൻസർ ഉപയോഗിച്ചു വാതിൽ തുറക്കുക മാത്രമാണ് ഉദ്യോഗസ്ഥർക്കു മുന്നിലുള്ള മാർഗം. ഇതിനുള്ള സൗകര്യം ഷൊർണൂർ റെയിൽവേ സ്റ്റേഷനിലാണുള്ളത്.
Discussion about this post