കീവ്: റഷ്യൻ അധിനിവേശം തുടരുന്ന യുക്രെയ്‌ന് അമേരിക്കയുടെ സഹായം. യുഎസ് ഡിപ്പാർട്ട്‌മെന്റ്‌സ് ഓഫ് ഡിഫൻസ് യുക്രെയ്‌ന് നിർണായകമായ സുരക്ഷാ, പ്രതിരോധ ആവശ്യങ്ങൾ നിരവേറ്റുന്നതിനായി സഹായം പ്രഖ്യേപിച്ചു. 500 മില്യൺ ഡോളർ വകെ വിലമതിക്കുന്ന ഒരു ആധുനിക സുരക്ഷാ സഹായ പാക്കേജ് ആണ് പ്രഖ്യാപിച്ചത്.
റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്‌ന്റെ പ്രത്യാക്രമണ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നതിനും വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുമുള്ള നിർണായക സഹായങ്ങൾ പാക്കേജിൽ ഉൾപ്പെടുന്നു. കൂടുതൽ വാഹനങ്ങളും യുദ്ധോപകരണങ്ങളും യുഎസ് യുക്രെയ്‌ന് നൽകും.
പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ടെലിഫോൺ സംഭാഷണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് യുഎസിൽ നിന്ന് യുക്രെയ്നിന് 500 മില്യൺ യുഎസ് ഡോളറിന്റെ സുരക്ഷാ സഹായം ലഭിച്ചത്.യുക്രെയ്‌ന്റെ നവീകരണവും പുനരുജ്ജീവനവും പ്രാപ്തമാക്കുന്നതിന് സ്വകാര്യ മേഖലയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള യുഎസിന്റെ പ്രതിബദ്ധത ഒരാഴ്ച മുമ്പ് ബ്ലിങ്കെൻ രേഖപ്പെടുത്തിയിരുന്നു.
Discussion about this post