കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് ക്രൂരമർദ്ദനം. വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് ഹൗസ് സർജൻ ഡോ.ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ ജോസ്മിൽ, റോഷൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് സംഭവം. രോഗിയെ കാണാനായി ആശുപത്രിയിലെത്തിയവർ വനിതാ ഡോക്ടറെ ശല്യം ചെയ്തിരുന്നു. ഇത് ഹരീഷ് ചോദ്യ ചെയ്തതു. ഇതോടെ പ്രശ്‌നം പരിഹരിച്ച് പ്രതികൾ സ്ഥലത്തുനിന്ന് പോയി.
തുടർന്ന് അൽപ നേരം കഴിഞ്ഞ് ഹൗസ് സർജൻമാർ വിശ്രമിക്കുന്ന സ്ഥലത്തെത്തിയാണ് ഹരീഷിനെ ഇരുവരും മർദ്ദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഡ്യൂട്ടി ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം നടന്നിരുന്നു. തുടർന്ന് ഉചിതമായ നടപടിയെടുക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നതാണ്. എന്നാൽ ഡോക്ടർമാരുടെ ദിനത്തിൽ പോലും അവർക്കെതിരെ ആക്രമങ്ങൾ നടക്കുന്നത് ലജ്ജാവഹമാണ്.
Discussion about this post