കണ്ണൂർ : ഏകീകൃത സിവിൽ കോഡ് പട്ടിക ജാതി / പട്ടിക വർഗ്ഗ വിഭാഗത്തിന്റെ സംവരണം ഇല്ലാതാക്കുമെന്ന മണ്ടൻ വാദവുമായി സിപിഎം നേതാവ് ഇ.പി ജയരാജൻ. യുസിസി സവർണാധിപത്യം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വർഗീയ ധ്രുവീകരണത്തിനായുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
പഴയ ഫ്യൂഡൽ കാലഘത്തിലേക്ക് ഇന്ത്യയെ തിരിച്ചു കൊണ്ടുപോകാനുള്ള സംഘപരിവാറിന്റെ അജണ്ടയാണ് ഏകീകൃത സിവിൽ കോഡ്. ഇത് നടപ്പിലാക്കിയാൽ പട്ടികജാതിക്കാർ എവിടെ പോകുമെന്നും ജയരാജൻ ചോദിച്ചു. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്ന സമയത്താണ് ജയരാജന്റെ പരാമർശം.
ഭരണഘടനാപരമായി നിർവ്വചിച്ചിട്ടുള്ള സംവരണവും ഏകീകൃത സിവിൽ കോഡും തമ്മിൽ ബന്ധമില്ലെന്നിരിക്കെയാണ് മണ്ടൻ വാദവുമായി ജയരാജൻ രംഗത്തെത്തിയത്. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിലേക്ക് പച്ചക്കള്ളം പ്രചരിപ്പിക്കാനുള്ള സിപിഎം ശ്രമമാണോ ഇപി ജയരാജൻ നടത്തുന്നതെന്ന് ചോദ്യമുയരുന്നുണ്ട്. വിവിധ വിഷയങ്ങളിൽ മണ്ടത്തരം വിളമ്പി ട്രോളുകൾ നേരിട്ട ജയരാജന് വിഷയത്തെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും അഭിപ്രായങ്ങളുണ്ട്.
Discussion about this post