കണ്ണൂർ : സംസ്ഥാനത്ത് വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് വിവാദങ്ങൾ പൊന്തിവരുന്നതിനിടെ വട്ടിയൂർക്കാവിൽ രസകരമായ ബാനറുമായി എബിവിപി. വ്യാജ സർട്ടിഫിക്കേറ്റുകൾ ഇവിടെ ലഭ്യമല്ല” എന്നെഴുതിയ ബാനറാണ് കോളേജിനെ പ്രവേശന കവാടത്തിൽ കെട്ടിയത്. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിന് മുന്നിലെ കാഴ്ചയാണിത്.
”വ്യാജ സർട്ടിഫിക്കേറ്റുകൾ ഇവിടെ ലഭ്യമല്ല. പരീക്ഷ എഴുതിയാൽ മാത്രം ജയിക്കുന്ന കലാലയത്തിലേക്ക് സ്വാഗതം” എന്നാണ് ബാനറിലുള്ളത്. എസ്എഫ്‌ഐയുടെ ”വർഗീയത തുലയട്ടെ” എന്നെഴുതിയ ബാനറിന് തൊട്ട് മുകളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
മുൻ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കേറ്റുമായി ബന്ധപ്പെട്ട വിവാദം പൊങ്ങിവന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. കലിംഗ സർവകലാശാലയിൽ നിന്നുള്ള വ്യാജ ബിരുദ സർട്ടിഫിക്കേറ്റാണ് നിഖിൽ നേടിയെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി പേർ ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കേറ്റ് നേടിയതായും കണ്ടെത്തി.
വ്യാജ എക്‌സ്പീരിയൻ സർട്ടിഫിക്കേറ്റ് ഹാജരാക്കിക്കൊണ്ട് ഗവ.കോളേജിൽ ജോലി നേടിയ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയും അറസ്റ്റിലായതും വിവാദങ്ങൾക്ക് വഴിവെച്ചു. മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി വ്യാജമാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Discussion about this post