പാലക്കാട്: തൂതയിൽ 17കാരിയുടെ വിവാഹം നടത്തിയ സംഭവത്തിൽ നടപടിയുമായി പോലീസ്. ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ കേസ് എടുത്തു. ഈ മാസം 29നായിരുന്നു പെൺകുട്ടിയുടെ വിവാഹം.
ചെർപ്പുളശ്ശേരി പോലീസിന്റേതാണ് നടപടി. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് ഭർത്താവിനെതിരെ കേസ് എടുത്തത്. സംഭവത്തിൽ കേസ് എടുത്ത് തുടർനടപടികൾ സ്വീകരിക്കാൻ സിഡബ്ല്യുസി നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി. അതേസമയം ഭർത്താവും പെൺകുട്ടിയുടെ മാതാപിതാക്കളും ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാണെന്നും പോലീസ് അറിയിച്ചു.
ചെർപ്പുളശേരി സ്വദേശിനിയായ പെൺകുട്ടിയെയാണ് പ്രായപൂർത്തിയാകുന്നതിന് മുൻപ് വിവാഹം കഴിപ്പിച്ച് അയച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനാണ് സാദ്ധ്യത.
Discussion about this post