തൃശൂർ: തൃശൂരിൽ കാലവർഷം കനത്തതോടെ കനത്ത നാശനഷ്ടം. ജില്ലയിൽ മഴയോടൊപ്പം മിന്നൽ ചുഴി കൂടി രൂപപ്പെട്ടതോടെയാണ് നാശനഷ്ടം ഇരട്ടിച്ചത്.ഇരിങ്ങാലക്കുട മേഖലകളിലാണ് മിന്നൽ ചുഴലിയുണ്ടായത്. ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. കെഎസ്ഇബി നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ ചാലക്കുടി ഇലട്രിക്കൽ ഡിവിഷന് കീഴിൽ മാത്രം 84 എൽടി പോസ്റ്റുകളും 26 എച്ച്ടി പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ടെന്നാണ് വിവരം. നാല് ട്രാസ്‌ഫോമറുകളും കേടായിട്ടുണ്ട്.
126 ഇടങ്ങളിൽ വൈദ്യുതി കമ്പികൾ മരം വീണ്് പൊട്ടിപ്പോയി.ഏകദേശം 33,500 ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങിയതായാണ് കണക്കാക്കുന്നത്.
ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം റോഡിൽ വിള്ളൽ ഉണ്ടായ ഭാഗം ഇടിഞ്ഞു താഴ്ന്നു. റോഡിന്റെ വശം മൂന്നടിയോളം ആഴത്തിൽ താഴ്ന്നതോടെ, പ്രദേശത്ത് വൻ അപടക സാധ്യതയാണ് നിലനിൽക്കുന്നത്. അതിനാൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒരാഴ്ച മുൻപാണ് പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേക്ക് വരുമ്പോൾ കുതിരാൻ തുരങ്കത്തിന് സമീപം റോഡിന്റെ ഒരു വശത്ത് വിള്ളൽ ദൃശ്യമായത്.
Discussion about this post