യുപിഎ സർക്കാരിന്റെ കാലത്തെ കെടുകാര്യസ്ഥത കാരണം പൊട്ടിത്തെറിക്കാൻ വെമ്പി നിന്നിരുന്ന എൻപിഎ ബോംബ് എങ്ങനെയാണ് മോദി സർക്കാർ നിർവീര്യമാക്കിയതെന്നും, ഇന്ത്യൻ ബാങ്കിങ് മേഖലയെയും, ഇന്ത്യൻ സാമ്പത്തിക രംഗത്തേയും, എങ്ങിനെ ഇത്രയും അപകടകരമായ ഒരു സ്ഥിതിവിശേഷത്തിൽ നിന്നും രക്ഷിച്ചെടുത്തുവെന്നും ഒരു പക്ഷെ സാധാരണക്കാർക്കറിയുമായിരിക്കില്ല. മാധ്യമങ്ങൾ അതിന് വേണ്ടത്ര പ്രാധ്യാന്യം കൊടുത്തിട്ടില്ല. അധികം ചർച്ചകൾ നടന്നിട്ടുമില്ല. എന്നാൽ ഈ ഒരു സാമ്പത്തിക ബോംബ് 2018-ൽ ഇന്ത്യയെ എങ്ങനെ നശിപ്പിക്കുമായിരുന്നുവെന്നും മോദി സർക്കാർ അതിൽ നിന്നും എങ്ങനെയാണ് നമ്മളെ രക്ഷിച്ചതെന്നും ഓരോ ഭാരതീയനും അറിഞ്ഞിരിക്കണം.
ആദ്യമായി ചില അടിസ്ഥാന സൂചികകളെക്കുറിച്ച് മനസ്സിലാക്കണം
1. GNPA
2. പ്രൊവിഷൻ
3. NNPA
4. PCR
നിങ്ങളുടെ ഉടമസ്ഥതയിലുള്ളതും നിങ്ങൾക്കായി പണം ഉണ്ടാക്കാൻ കഴിയുന്നതുമായ എന്തും നിങ്ങൾക്ക് ആസ്തിയാണ്. ഒരു ടാക്സി കാറുടമയ്‌ക്ക് അയാളുടെ ടാക്സി ഒരു ആസ്തിയാണ്, ഒരു കടയുടമയ്ക്ക് അവന്റെ കടയാണ് ആസ്തി, ബാങ്കുകൾക്ക് അവരുടെ വായ്പയും അവരുടെ ആസ്തിയും, ബാങ്കിൽ നിന്നും കടമെടുക്കുന്നവർക്ക് അവർ വായ്പ വിൽക്കുകയും അത് തിരികെ സ്വീകരിക്കുകയും ചെയ്യുന്നു. അങ്ങിനെ പറയുകയാണെങ്കിൽ പലിശ സഹിതം തിരിച്ചു പിടിക്കുന്ന ലോൺ = അസറ്റ്.
അതുവരെ അവർക്ക് മുതലും പലിശയും (ഇഎംഐ) തിരികെ ലഭിക്കുന്നു എന്ന് നമുക്ക് പറയാം. അപ്പോൾ അതൊരു പെർഫോമിംഗ് അസറ്റ് ആവുന്നു. എന്നാൽ തിരികെ ലഭിക്കുന്നത് നിർത്തുമ്പോൾ, അതായത് കടം വാങ്ങിച്ച ആൾ അത് തിരിച്ചടയ്ക്കാതെ പോവുമ്പോൾ അത് നിഷ്‌ക്രിയ ആസ്തിയായി (NPA) വിശേഷ്പ്പിക്കുന്നു. ഒരു ബാങ്ക് 100 കോടി രൂപ വായ്പ നൽകിയെന്നും അതിൽ നിന്ന്, 10 കോടി രൂപ അവർക്ക് തിരികെ ലഭിച്ചില്ലെന്നും കരുതുക. അപ്പോൾ 10 കോടി രൂപയെ ഗ്രോസ് എൻപിഎ (ജിഎൻപിഎ) എന്ന് വിളിക്കുന്നു. ജിഎൻപിഎ = 10/100 = 10%.
തങ്ങളുടെ ബിസിനസ്സ് അപകടസാധ്യതയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എല്ലാ ബാങ്കുകൾക്ക് അറിയാം. വായ്പ തിരിച്ചടയ്ക്കാത്ത ചില വ്യക്തികളും സ്ഥാപനങ്ങളും ഉണ്ടാകും, അതിനാൽ അവർ എല്ലായ്പ്പോഴും കുറച്ച് പണം മുൻകൂട്ടി കരുതിവെക്കും. തിരിച്ചടവ് മുടങ്ങുന്ന നഷ്ടം പരിഹരിക്കാൻ നീക്കിവെക്കുന്ന കരുതൽ ധനമാണ് അത്. അതിനെ പ്രൊവിഷൻ എന്ന് വിളിക്കുന്നു.
ഇനി ബാങ്കിന്റെ അനുമാന പ്രകാരം അവർക്ക് 5 കോടി രൂപ തിരികെ ലഭിക്കില്ലെന്നാണ് എന്ന് കരുതുക, അതിനാൽ അവർ 5 കോടി രൂപ അതിനായി കരുതിവച്ചിരിക്കുകയാണെന്ന് കരുതുക. അപ്പോൾ ഇവിടെ പ്രൊവിഷൻ 5/100 = 5% എൻഎൻപിഎ (നെറ്റ് എൻപിഎ) = അതിനാൽ ബാങ്ക് എൻപിഎയ്‌ക്കായി 5 കോടി രൂപ കരുതിവച്ചിരുന്നുവെങ്കിലും, യഥാർത്ഥത്തിൽ അവരുടെ 10 കോടി രൂപ NPA ആയി മാറി. NNPA = GNPA – പ്രൊവിഷൻ. നാലാമത്തെ സംഗതി, പ്രൊവിഷനിംഗ് കവറേജ് റേഷ്യോ – PCR = മൊത്തം പ്രൊവിഷൻ / മൊത്ത NPAകൾ. ഇനി ഈ ഉദാഹരണപ്രകാരം, ഇത് 5/10 = 50% ബാങ്കുകൾക്ക് GNPA, NNPA എന്നിവ കുറച്ചു കൊണ്ടുവരികയും, PCR കൂട്ടിക്കൊണ്ടുവരികയും ആണ് ഏറ്റവും അഭികാമ്യം. ഇനി കാര്യങ്ങളിലേക്ക് കടക്കാം.
ഒരു ബാങ്ക് വായ്പ നൽകുമ്പോൾ, അവർ ഈട്, ബിസിനസ് പ്ലാൻ അല്ലെങ്കിൽ വായ്പ നേടുന്നവരുടെ വായ്പാ ചരിത്രം എന്നിവ പരിശോധിക്കുന്നു, എന്നാൽ ഇന്ത്യയിൽ, പല പ്രധാനപ്പെട്ട ബാങ്കുകളേറെയും കേന്ദ്രസർക്കാരിന്റെ, നേരിട്ട് ധനമന്ത്രാലയത്തിന് കീഴിലാണ്. യുപിഎ ഭരണകാലത്ത് “ക്രോണി ക്യാപിറ്റലിസം” ഇവിടെ നില നിന്നിരുന്നു. അത്പ്രകാരം, ഒരു പൊതുമേഖലാ ബാങ്കിൽ നിന്ന് വായ്പ ലഭിക്കുന്നതിന് സ്വാധീനങ്ങൾ ആയിരുന്നു വേണ്ടിയിരുന്നത്. ഏതെങ്കിലും ഒരു മന്ത്രിയുടെയോ ഒരു രാഷ്ട്രീയക്കാരന്റെയോ ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ ബാങ്കിന്റെ തീരുമാനങ്ങളെ സ്വാധീനിച്ച പല വായ്പക്കാരും യാതൊരു ജാമ്യവുമില്ലാതെ വായ്പകൾ നേടി. അത്തരം വായ്പകൾ അനുവദിക്കുന്നതിന് മുമ്പ് ബാങ്കുകൾ മതിയായ ജാഗ്രതയോ, അപകടസാധ്യത വിലയിരുത്തുകയോ ചെയ്തിട്ടില്ല.
സ്വാഭാവികമായി ഇത്തരത്തിൽ കടമെടുത്തവരിൽ പലരും വായ്പ തിരിച്ചടച്ചില്ല. യുപിഎ സർക്കാർ അധികാരമൊഴിഞ്ഞപ്പോൾ ആ വായ്പ എല്ലാം കിട്ടാക്കടം (എൻപിഎ) ആയിത്തീർന്നു. പൊതുമേഖലാ ബാങ്കുകളുടെ എൻപിഎ 2.78 ലക്ഷം കോടി രൂപയായി. എന്നാൽ, പല ബാങ്കുകളും അവരുടെ കിട്ടാക്കടങ്ങൾ പുനഃക്രമീകരിച്ച് മറച്ചുവെച്ചതിനാൽ, യഥാർത്ഥ കണക്ക് അതിലും എത്രയോ അധികമായിരുന്നു. അതായത് പഴയ വായ്പകളുടെ പലിശ അടയ്ക്കാൻ അവരെ പ്രാപ്തരാക്കുന്നതിനോ, തിരിച്ചടവ് കാലാവധി നീട്ടുന്നതിനോ, പഴയ വായ്പകളുടെ പലിശനിരക്ക് കുറയ്ക്കുന്നതിനോ, അവർക്ക് പുതിയ വായ്പകൾ നൽകി എന്നാണ് ഇതിനർത്ഥം.
ആർബിഐ പ്രകാരം പുസ്തകങ്ങളിൽ പോലും ഈ എൻപിഎ വന്നിട്ടില്ല. വലിയ തട്ടിപ്പുകൾ നടന്ന തീയതിയും, കണ്ടെത്തിയ തീയതിയും തമ്മിലുള്ള ശരാശരി കാലതാമസം 57 മാസമാണ്, അതായത് 2013-14 ൽ ബാങ്കുകളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ. അത് കണക്കുകളിൽ പ്രത്യക്ഷപ്പെട്ടത് 2017-18ലെ ഡിക്ളറേഷനുകളിൽ ആണ്. ആ ഒരു ഘട്ടത്തിലാണ് മോദി സർക്കാർ ഇന്ത്യൻ ബാങ്കുകൾ അപകടകരമായ ഒരു എൻപിഎ ബോംബിന് മേലെയാണ് ഇരിക്കുന്നതെന്ന്.
ആ സമയത്ത് നമ്മുടെ ബാങ്കുകൾ യഥാർത്ഥ NPA കണക്ക് വെളിപ്പെടുത്തിയിരുന്നെങ്കിൽ, ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് തകർന്ന് തരിപ്പണമാവേണ്ടതാണ്. ഇങ്ങനെയുള്ളപ്പോഴും പുതിയ സംരംഭകർക്ക്, പ്രത്യേകിച്ച് പരമാവധി തൊഴിലവസരങ്ങൾ നൽകുന്ന SME കൾക്ക് വായ്പ നൽകാൻ അതേ ബാങ്കുകൾ വിമുഖത കാണിച്ചു. അതെ സമയം 2015-16 നും 2017-18 നും ഇടയിൽ ബാങ്കുകൾക്ക് 1.76 ലക്ഷം കോടി രൂപയുടെ സഞ്ചിത നഷ്ടമുണ്ടായി. 2018 ആയപ്പോഴേക്കും വാണിജ്യ ബാങ്കുകളിലെ യുപിഎ കാലത്തെ NPA, 10.3 ട്രില്യൺ രൂപയിലെത്തി, അതായത് അഡ്വാൻസുകളുടെ 11.2% (വായ്പകൾ), മൊത്തം നിഷ്‌ക്രിയ ആസ്തിയുടെ 86% പിഎസ്‌ബികളാണ്. അതോടെ ഒളിച്ചു വെച്ചിരുന്ന ആ ബോംബിന്റെ കരാളമുഖം പുറത്ത് വന്നു.
ആദ്യമായി സർക്കാർ നാല് സ്ട്രാറ്റജികളാണ് വിഭാവനം ചെയ്തത്
1. NPA കളുടെ സുതാര്യത – ബാങ്കുകൾക്ക് ഉണ്ടായിരുന്ന കിട്ടാക്കടങ്ങളുടെ കൃത്യമായ കണക്ക് വെളിപ്പെടുത്തി.
2. കിട്ടാക്കടങ്ങൾ വീണ്ടെടുക്കലിനായി ഫലപ്രദമായ പുതിയ നിയമങ്ങൾ ഉണ്ടാക്കി
3. പൊതുമേഖലാ ബാങ്കുകളുടെ മൂലധനവൽക്കരണം – ബാങ്കുകളിൽ കൂടുതൽ പണം മൂലധനമായി നിക്ഷേപിച്ചു
4. സാമ്പത്തിക ആവാസവ്യവസ്ഥയിലെ പരിഷ്കാരങ്ങൾ – ബാങ്കിംഗിൽ നിരവധി പരിഷ്കാരങ്ങൾ വരുത്തി
3 പുതിയ നിയമങ്ങളാണ് വായ്‌പകൾ വീണ്ടെടുക്കുന്നതിന് ആവിഷ്കരിച്ചു നടപ്പിലാക്കിയത്
1. 2016-ൽ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (IBC)
2. നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (NCLT)
3. നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (NCLAT) IBC
ഈ മൂന്ന് നിയമങ്ങളും ബാങ്കിംഗ് മേഖലയെ തന്നെ മാറ്റിമറിച്ചു. അതുവരെ ഇല്ലാതിരുന്ന നിയമപരമായ പിൻബലം അവരുടെ കിട്ടാക്കടങ്ങൾ തിരിച്ചു പിടിക്കാനുള്ള ശേഷിയെ വർദ്ധിപ്പിച്ചു. ഇത് വീഴ്ച വരുത്തുന്നവരിൽ ഭയം ജനിപ്പിക്കുകയും, ലിക്വിഡേഷൻ നേരിടുന്നതിന് മുമ്പ് അല്ലെങ്കിൽ അവരുടെ ബിസിനസുകളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിന് മുമ്പ് കുടിശ്ശിക തിരിച്ചടയ്ക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. ബാങ്കുകൾക്ക് അവരുടെ കിട്ടാക്കടങ്ങളിൽ നിന്ന് ഗണ്യമായ തുക തിരിച്ചുപിടിക്കാൻ ഇത് മൂലം സാധിച്ചു. 2023 മാർച്ച് വരെ ഐബിസി വഴി ബാങ്കുകൾ 2.25 ലക്ഷം കോടി രൂപയാണ് വീണ്ടെടുത്തത്.
2014-15 നും 2020-21 നും ഇടയ്ക്ക് കേന്ദ്രബജറ്റിൽ നിന്നും, വിപണിയിൽ നിന്നും പുതിയ മൂലധന സന്നിവേശനം ഉപയോഗിച്ച് ബാങ്കുകൾക്ക് പുനർമൂലധനം നൽകുക എന്നതായിരുന്നു മറ്റൊരു പ്രധാന നടപടി. അത് പ്രകാരം സർക്കാർ പൊതുമേഖലാ ബാങ്കുകളിലേക്ക്, 3.10 ലക്ഷം കോടി രൂപ നിക്ഷേപിച്ചു. അതിന് സമാന്തരമായി ബാങ്കിംഗ് സംവിധാനത്തിലെ തട്ടിപ്പുകൾ തടയുന്നതിനും കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനുമായി മോദി സർക്കാർ നിരവധി കാര്യങ്ങൾ നടപ്പിലാക്കി. തട്ടിപ്പുകാരെ അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും വിജിലൻസ്, ഓഡിറ്റ്, സമർപ്പിത ഏജൻസികളായ എസ്എഫ്ഐഒ, ഇഡി എന്നിവ ശക്തിപ്പെടുത്തുക മൂലം ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾ 83% കുറച്ചു.
മെറിറ്റിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ ബാങ്കുകളുടെ ബോർഡ് അംഗങ്ങൾ, സിഇഒമാർ, എംഡിമാർ എന്നിവരെ നിയമിക്കുന്നതിന് സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു. തീരുമാനങ്ങൾ എടുക്കുന്നതിൽ ബാങ്കുകൾക്ക് കൂടുതൽ പ്രവർത്തനപരമായ സ്വയംഭരണാവകാശങ്ങൾ നൽകുകയും ചെയ്തു. അതെ സമയം മോദി സർക്കാരിന്റെ പ്രഖ്യാപിതാ നയങ്ങളിലെ ഫിനാൻഷ്യൽ ഇൻക്ലൂഷൻ, ബാങ്കിങ് ഡിജിറ്റലൈസേഷൻ എന്നിവയ്ക്ക് നൽകിയ പ്രോത്സാഹനങ്ങൾ പരിഷ്‌ക്കാരങ്ങൾക്ക് ത്വരിതഗതി നൽകി.
ജൻധൻ, ആധാർ, യുപിഐ, ഭീം തുടങ്ങിയ വിവിധ പദ്ധതികളിലൂടെയുള്ള സേവനങ്ങൾ കൂടിയായപ്പോൾ പുതിയൊരു ഉന്മേഷത്തോടെ ബാങ്കിങ് മേഖല, തങ്ങളെ തുറിച്ചു നോക്കിയിരുന്ന ആപദ് സൂചനകളെ മറികടക്കാനുള്ള പ്രാപ്തി കൈവരിച്ചു. ഈ ശ്രമങ്ങളെല്ലാം ചേർന്ന് ഇന്ത്യൻ ബാങ്കുകളെ, യുപിഎയുടെ എൻപിഎ ബോംബ് മൂലം തകരാൻ പോകുന്ന അവസ്ഥയിൽ നിന്നും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളാക്കി മാറ്റി. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം വിപണി മൂലധനം 2018 മാർച്ചിൽ 4.52 ലക്ഷം കോടി രൂപയായിയിരുന്നതിൽ നിന്നും 2022 ഡിസംബർ ആയപ്പോഴേക്കും 10.63 ലക്ഷം കോടിയായി വർദ്ധിച്ചു. അതെ സമയം ജിഎൻപിഎയും എൻഎൻപിഎയും യഥാക്രമം ആരോഗ്യകരമായ 4.0%, 1.0% കണക്കിലെത്തി. ഇതൊന്നും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാതിരുന്നില്ല. എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ്സ് “ശക്തമായ വീണ്ടെടുക്കൽ” ചൂണ്ടിക്കാട്ടി ഇന്ത്യയുടെ ബാങ്കിംഗ് മേഖലയെക്കുറിച്ചുള്ള വിലയിരുത്തൽ ഉയർത്തി.
യുപിഎ സർക്കാർ സൃഷ്ടിച്ച ഒരു എൻപിഎ ബോംബ് ബാങ്കിംഗിനെ മാത്രമല്ല, ഇന്ത്യയുടെ മുഴുവൻ സമ്പദ്‌വ്യവസ്ഥയെയും തകർത്ത ഒരു അവസ്ഥയിൽ നിന്നാണ് ഈ തിരിച്ചു വരവ്. മോദി സർക്കാർ ആ ബോംബിനെ നിർവീര്യമാക്കുക മാത്രമായിരുന്നില്ല ചെയ്തത്. ബാങ്കുകളെ കൂടുതൽ ശക്തവും കാര്യക്ഷമവും ലാഭകരവുമാക്കി മാറ്റുകയും ചെയ്തു. ഇതല്ലെങ്കിൽ പിന്നെന്തിനെയാണ് വിപ്ലവം എന്ന് വിശേഷിപ്പിക്കേണ്ടത്?
Discussion about this post