ആലപ്പുഴ:കഞ്ഞിക്കുഴിയിൽ മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. നമ്പുകണ്ടത്തിൽ സുരേന്ദ്രൻ ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
കുടുംബവുമായി ഏറെ നാളായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രൻ. ഇന്ന് രാവിലെ സുരേന്ദ്രൻ താമസിക്കുന്ന വീട്ടിൽ നിന്നും പുക ഉയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ നാട്ടുകാർ
വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും സുരേന്ദ്രന് ജീവൻ നഷ്ടമായിരുന്നു.
സുരേന്ദ്രന്റെ ഭാര്യ ഉഷ നേരത്തെ മരിച്ചിരുന്നു. രണ്ട് പെൺമക്കൾ ഇവർക്കുള്ളത്. ഇതിൽ മൂത്ത മകൾ സൂര്യയുടെ വിവാഹം ആയിരുന്നു ഇന്ന് നടക്കാനിരുന്നത്. ഇതിന് മണിക്കൂറുകൾക്ക് മുൻപാണ് ആത്മഹത്യ.
പെൺമക്കൾ ഉഷയുടെ ബന്ധുക്കൾക്കൊപ്പമാണ് താമസം. സുരേന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post