കൊല്ലം: ചിതറ സൊസൈറ്റിമുക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഭിലാഷ് ഭവനിൽ ആദർശ് എന്ന 21 കാരനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആദർശിന്റെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിഭാഗവും വിരൽ അടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വീടിനുളളിൽ അടുക്കളയോട് ചേർന്നുളള മുറിയിലാണ് മൃതശരീരം കണ്ടെത്തിയത്. ആദർശിന്റെ മൃതദേഹത്തിൽ ചില പരുക്കുകൾ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലും മുറുക്കിയ പാടുണ്ട്. കഴുത്തു മുറുക്കി കൊലപ്പെടുത്തിയതാണോയെന്നാണ് സംശയം.
മരിച്ച ആദർശ് ഇന്നലെ മദ്യലഹരിയിൽ അയൽവീട്ടിലെത്തി ബഹളം വച്ചിരുന്നു. പിന്നാലെ വീട്ടുകാർ അനുനയിപ്പിച്ച് തിരികെ വീട്ടിൽ എത്തിക്കുകയായിരുന്നു. പിന്നീട് ആദർശ് വീട്ടുകാരുമായും വഴക്കിട്ടതായി വിവരമുണ്ട്.
Discussion about this post