തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സർവ്വകലാശാല പരീക്ഷകളിൽ മാറ്റം. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റി വച്ചത്. അതേസമയം ഇന്ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള പിഎസ്‌സി പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.
കാലിക്കറ്റ്, കേരള, എംജി, കണ്ണൂർ എന്നീ സർവ്വകലാശാലകളും സാങ്കേതിക സർവ്വകലാശാലയുമാണ് പരീക്ഷകൾ മാറ്റിവച്ചത്. കാലിക്കറ്റ് സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ 22 ലേക്ക് മാറ്റിവച്ചിട്ടുണ്ട്. പരീക്ഷ സമയ ക്രമത്തിൽ മാറ്റമില്ല. മൂല്യനിർണയ ക്യാമ്പുകൾക്കും അവധി നൽകിയിട്ടുണ്ട്.
കേരള സർവ്വകലാശാല പുതുക്കിയ പരീക്ഷ തിയതി സംബന്ധിച്ച അറിയിപ്പ് പിന്നീട് പുറത്തുവിടും. കണ്ണൂർ, എംജി, സാങ്കേതിക സർവ്വകലാശാലകളും തിയതി പിന്നീട് അറിയിക്കും. സാങ്കേതിക സർവ്വകലാശാലയും പരീക്ഷ മാറ്റിയിട്ടുണ്ട്. സർവ്വകലാശാലകൾ നടത്താനിരുന്ന അഡ്മിഷനും മാറ്റിവച്ചിട്ടുണ്ട്. പിഎസ്‌സി പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെങ്കിലും അവധിയുടെ സാഹചര്യത്തിൽ സർട്ടിഫിക്കേറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി.
Discussion about this post