വാഷിംങ്ടൺ : ചൈനയിലെ അമേരിക്കൻ അംബാസിഡർ നിക്കോളാസ് ബേൺസിന്റെ ഇ മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തു. ചൈനയിലെ ഹാക്കർമാരണ് ഹാക്ക് ചെയ്തത്. ചൈനീസ് ഹാക്കർമാരുടെ രഹസ്യ വിവര ശേഖരണത്തിന്റെ ഭാഗമായി നിരവധി യുഎസ് നയതന്ത്ര പ്രതിനിധികളാണ് അടുത്തിടെ സൈബർ ഹാക്കിംഗിന് ഇരകളായത്.
നിക്കോളാസ് ബേൺസിന്റെ ഇ മെയിൽ ചോർത്തിയതും ഇതിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തൽ. കിഴക്കൻ ഏഷ്യയുടെ ചുമതലയുളള അസിസ്റ്റന്റ് സെക്രട്ടറി ഡാനിയൽ ക്രിട്ടൻ ബ്രിങ്കിന്റെ ഇ മെയിൽ അക്കൗണ്ടും അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
അടുത്തിടെ ചൈന സന്ദർശിച്ച യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഒപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥനായിരുന്നു നിക്കോളാസ് ബേൺസ്.
ആന്റണി ബ്ലിങ്കൻ ബീജിംഗ് സന്ദർശിക്കാനെത്തുന്നതിന് മുൻപ് തന്നെ വാണിജ്യ സെക്രട്ടറി ഗിന റെയ്‌മൊൺഡോയുടെ മെയിൽ അക്കൗണ്ടും ഹാക്കർമാർ ചോർത്തിയതായാണ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥമാർ കണ്ടെത്തിയത്.
അമേരിക്കൻ നയതന്ത്രജ്ഞ വിവരങ്ങളടങ്ങിയ ഗവൺമെന്റ് മെയിലുകൾ നേടിയെടുക്കുക എന്നതാണ് ഹാക്കർമാരുടെ ഉദ്ദേശ്യം.
ബ്ലിങ്കന്റെ ബീജിംഗ് സന്ദർശനത്തിന് മുൻപ് തന്നെ ഹാക്ക് ചെയ്ത വിവരം മൈക്രാസോഫ്റ്റ് കണ്ടെത്തിയതായി ബ്ലിങ്കൻ അറിഞ്ഞിരുന്നു. അതിനുശേഷമാണ് ബീജിംഗ് ധനകാര്യ മന്ത്രി ജാനറ്റ് യെല്ലോയുമായി അദ്ദേഹം കൂടികാഴ്ച നടത്തിയത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തമ്മിൽ നവംബറിൽ ഇന്തോനേഷ്യയിലെ ബാലിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നയതന്ത്ര ഉദ്യോഗസ്ഥർ തമ്മിലുളള ആശയവിനിമയം സജീവമാക്കാനും കൂടിക്കാഴ്ചകൾ നടത്താനും തീരുമാനിച്ചത്. പക്ഷെ ഹാക്കർമാരുടെ നിരന്തരമുളള ആക്രമണം ഈ ബന്ധത്തിന് മേൽ വീണ്ടും കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.
Discussion about this post