തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ആറ് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കും. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ വിജ്ഞാപനമിറക്കി. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുന്നതോടെ ഉപതിരഞ്ഞെടുപ്പിനായുള്ള നടപടിക്രമങ്ങൾ ആരംഭിക്കും.
ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ വെള്ളിയാഴ്ചയാണ് നിയമസഭാ ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. കഴിഞ്ഞ 53 വർഷമായി ഉമ്മൻ ചാണ്ടിയുടെ മണ്ഡലമാണ് പുതുപ്പള്ളി. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി കോൺഗ്രസ് ആരെ സ്ഥാനാർത്ഥിയായി നിർത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണ് ഇത്. നേരത്തെ തൃക്കാക്കര എംഎൽഎ പി.ടി തോമസ് അന്തരിച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടത്തിയിരുന്നു. മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസ് ആയിരുന്നു പിന്നീട് ഇവിടെ വിജയിച്ചത്.
Discussion about this post