കോഴിക്കോട് : മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള ഏക സിവിൽ കോഡ് സെമിനാറിൽ സിപിഎം പങ്കെടുക്കും. മുസ്ലീം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് സിപിഎമ്മിനെ ക്ഷണിച്ചതായി ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചിരുന്നു. ഈ മാസം 26 ന് കോഴിക്കോട് വെച്ചാണ് സെമിനാർ നടക്കുന്നത്.
സെമിനാർ രാഷ്ട്രീയ പാർട്ടികളുടേതല്ല എന്നാണ് സലാം പറഞ്ഞത്. ജമാഅത്ത ഇസ്ലാമി ഉൾപ്പെടെ എല്ലാ മതസംഘടനകളെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുഖ്യധാര രാഷ്ട്രീയ പാർട്ടികളെയും ക്ഷണിച്ചിട്ടുണ്ടെന്നും അവരും പങ്കെടുക്കുമെന്നാണ് വിശ്വാസം എന്നുമാണ് പിഎംഎ സലാം പറഞ്ഞത്.
അതേസമയം ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചിരുന്നു. എന്നാൽ യുഡിഎഫിലെ മറ്റ് ഘടകകക്ഷികളെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ലീഗും സെമിനാറിൽ പങ്കെടുത്തിരുന്നില്ല.
Discussion about this post