മലപ്പുറം ; കോട്ടക്കൽ ആര്യവൈദ്യശാലയിൽ കഥകളി കണ്ട് രസിച്ച് രാഹുൽ ഗാന്ധി. ആര്യവൈദ്യശാലയിൽ സുഖചികിത്സയ്ക്കെത്തിയതാണ് രാഹുൽ. കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ധന്വന്തരി ക്ഷേത്രത്തിന് സമീപമുള്ള അഗ്രശാലയിലാണ് കഥകളി നടന്നത്.
കോട്ടക്കൽ പിഎസ് വി നാട്യ സംഘം ആണ് ദക്ഷയാഗം കഥകളി അവതരിപ്പിച്ചത്. ഒന്നര മണിക്കൂറോളം കഥകളി ആസ്വാദിച്ച രാഹുൽ എല്ലാവരെയും പരിചയപ്പെട്ടു. കഥയും മുദ്രയും പദങ്ങളുമെല്ലാം രാഹുൽ ഗാന്ധിക്ക് വിശദീകരിച്ച് നൽകി.
എംടി വാസുദേവൻ നായരും കഥകളി കാണാനെത്തിയിരുന്നു. എംടിയുടെ അടുത്തിരുന്നാണ് രാഹുൽ കഥകളി ആസ്വാദിച്ചത്.
Discussion about this post