കോഴിക്കോട് : കോളേജ് വിദ്യാർത്ഥിയെ റാഗ് ചെയ്ത കേസിൽ ഏഴ് വിദ്യാർത്ഥികൾക്കെതിരെ നടപടി. കോഴിക്കോട് കളൻതോട് എംഇഎസ് കോളേജിലെ ഏഴ് വിദ്യാർത്ഥികളെയാണ് കോളേജിൽ നിന്നും പുറത്താക്കിയത്. നേരിട്ട് കുറ്റം ചെയ്ത അഞ്ച് വിദ്യാർത്ഥികളെയും, കൂട്ടുനിന്ന രണ്ടു പേരെ അന്വേഷണത്തിന്റെ ഭാഗവുമായാണ് പുറത്താക്കിയത്.
കഴിഞ്ഞ ആഴ്ച്ചയാണ് രണ്ടാം വർഷ സോഷ്യോളജി ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിന് നേരെ റാഗിംഗ് നടന്നത്. ക്രൂരമായ മർദ്ദനത്തിൽ മൂക്കിന്റെ പാലം തകരുകയും കണ്ണിന്റെ കാഴ്ച്ചയ്ക്ക് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വീട്ടുകാർ കുന്നമംഗലം പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് ഒമ്പത് വിദ്യാർത്ഥികൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ആദിൽ, സിറാജ്, ആഷിഖ്, ഇസ്ഹാഖ് , അഖിൽ എന്നീ വിദ്യാർത്ഥികൾ ഉൾപ്പെടെയുളളവർക്കെതിരെ ആണ് കേസെടുത്തത്. സംഭവത്തിൽ കോളേജിനോട് റിപ്പോർട്ട് നൽകാൻ സർവ്വകലാശാല ആവശ്യപ്പെട്ടിരുന്നു.
Discussion about this post