പത്തനംതിട്ട: കലഞ്ഞൂരിൽ നിന്ന് ഒന്നരവർഷം മുൻപ് കാണാതായ യുവാവിനെ കണ്ടെത്തി. തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്നാണ് യുവാവിനെ കണ്ടെത്തിയത്. നൗഷാദിനെ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. ഇയാളെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഭാര്യ അഫ്‌സാന നൽകിയ മൊഴി. പിന്നീട് ആറ്റിലെറിഞ്ഞെന്നും മറ്റും മൊഴി മാറ്റിമാറ്റിപ്പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തിയെന്ന് പോലീസ് സ്ഥിരീകരിച്ചത്.
ഭാര്യ അഫ്‌സാന തന്നെ ഉപദ്രവിച്ചിരുന്നുവെന്നും പേടിച്ചിട്ടാണ് നാട് വിട്ടതെന്നും നൗഷാദ് പറഞ്ഞു. ഇനി തിരിച്ച് പോകാൻ പേടിയാണെന്നും മാദ്ധ്യമങ്ങളിലൂടെയാണ് സംഭവങ്ങൾ അറിഞ്ഞതെന്നും നൗഷാദ് പറഞ്ഞു. അഫ്‌സാനയ്ക്ക് മാനസികപ്രശ്‌നങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്. ജീവനിൽ കൊതിയുള്ളത് കൊണ്ടാണ് നാട് വിട്ടതെന്ന് യുവാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.













Discussion about this post