തിരുവനന്തപുരം : കേരളത്തിൽ അതിഥി തൊഴിലാളികൾക്ക് മികച്ച പരിഗണനയാണ് ലഭിക്കുന്നത് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അത് കേരളത്തിന്റെ സംസ്‌കാരമാണ്. സംസ്ഥാനത്ത് എത്തുന്ന തൊഴിലാളികൾക്ക് ലഭിക്കുന്ന പരിഗണന ദൗർബല്യമായി കാണരുത് എന്നും ശിവൻകുട്ടി പറഞ്ഞു. ഇത് രണ്ടും മൂന്നും സംഭവമായി നടക്കുന്നുവെന്നും ഇനിയൊന്ന് ആവത്തിക്കാൻ പാടില്ലെന്നും ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം പരാമർശിച്ചുകൊണ്ട് ശിവൻകുട്ടി വ്യക്തമാക്കി.
ഇപ്പോൾ ഇവിടെ സംഭവിക്കുന്നത് എന്താണെന്ന് വിദ്യാഭ്യാസ മന്ത്രി ചോദിച്ചു. ” ആർക്ക് വേണമെങ്കിലും ഇവിടെ വന്നിറങ്ങാം, ഇവിടെ താമസിക്കാം, ജോലി ചെയ്യാം. എന്ത് തോന്ന്യാസവും കാണിക്കാം, എന്നിട്ട് പുറത്തുപോകാം” ഇതാണ് കേരളത്തിന്റെ സ്ഥിതി എന്ന് മന്ത്രി പറഞ്ഞു.
ഇന്തിയിൽ തൊഴിലാളികൾക്ക് നല്ല ശമ്പളം ലഭിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികൾക്ക് എല്ലാ പരിഗണനയും നമ്മൾ കൊടുക്കുന്നുണ്ട്. അത് കേരളത്തിന്റെ സംസ്‌കാരമാണ്, ദൗർബല്യമായി കാണരുത് എന്ന് മന്ത്രി പറഞ്ഞു.
ദിവസം 1000 രൂപ വരെയാണ് കേരളത്തിൽ അതിഥി തൊഴിലാളികളുടെ ശമ്പളം. ഹരിയാനയിൽ നിന്നുള്ള തൊഴിൽ മന്ത്രി കേരളത്തിൽ എത്തിയപ്പോൾ പറഞ്ഞത് അവിടെ ആകെ 350 രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത് എന്നാണ്.
കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് 1979 ലെ കേന്ദ്ര നിയമത്തിൽ ഒട്ടേറെ കാര്യങ്ങൾ പറയുന്നുണ്ട്. അത് പൂർണമായും നാം നടപ്പിലാക്കിയിട്ടില്ല. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാർക്ക് ലൈസൻസ് വേണമെന്ന് ഉൾപ്പെടെ അതിൽ നിഷ്‌കർഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post