തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. തിരുച്ചിറപ്പള്ളിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കിയത്. വിമാനത്തിലെ യാത്രികർ എല്ലാവരും സുരക്ഷിതരാണ്.
രാവിലെയോടെയായിരുന്നു വിമാനം തിരിച്ചിറപ്പള്ളിയിൽ നിന്നും പുറപ്പെട്ടത്. പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. ഇതോടെ വിമാനം തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു. അറിയിപ്പ് ലഭിച്ചതിന് പിന്നാലെ സുരക്ഷിത ലാൻഡിംഗിനായുള്ള ഒരുക്കങ്ങൾ അധികൃതർ ആരംഭിക്കുകയായിരുന്നു. ഇത് പൂർത്തിയായതോടെ വിമാനം താഴെയിറക്കി.
ലാൻഡിംഗ് ഗിയർ തകരാറാണ് പ്രശ്‌നമെന്നാണ് വിവരം. വിമാനത്തിൽ നിരവധി യാത്രികരാണ് ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. യാത്രികർക്കായി മറ്റൊരു വിമാനം ഒരുക്കാനാണ് തീരുമാനം.
Discussion about this post