പാലക്കാട് : പാലക്കാട് പ്രായപൂർത്തിയാവാത്ത പെൺകുട്ടി തൂങ്ങി മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അലനല്ലൂർ ചേലക്കുന്ന് സ്വദേശി സാഗർ ബിജുനെ(24) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. തുടർന്ന് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
കഴിഞ്ഞ മെയിലാണ് 17 കാരിയായ പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് ആദ്യം കരുതിയത്. തുടർന്ന് പോസ്റ്റ് മോർട്ടത്തിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികത കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് സ്വമേധയാ കേസെടുത്തു.
വിശദമായ അന്വേഷണത്തിലാണ് വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ കണ്ടെടുത്തത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സാഗർ ബിജുവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നെന്ന് കണ്ടെത്തിയത്. തുടർന്നാണ് അറസ്റ്റ്. പ്രതിയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Discussion about this post