തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അള്ളാഹു ഒരു മിത്താണെന്ന് പറയാൻ ഷംസീർ ധൈര്യപ്പെടുമോയെന്ന് അദ്ദേഹം ചോദിച്ചു. അങ്ങിനെ പറഞ്ഞാൽ ഷംസീറിന്റെ കയ്യ് മാത്രമല്ല മറ്റെല്ലാം വെട്ടും. അളളാഹു മിത്താണെന്ന് പറയാൻ ധൈര്യപ്പെടാത്ത ഷംസീർ എങ്ങനെയാണ് ഗണപതി മിത്താണെന്ന് പറയുക എന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മതതീവ്രവാദികൾക്ക് ഊർജ്ജം നൽകുന്ന പ്രസ്താവനകളാണ് സിപിഎം നേതാക്കൾ സ്ഥിരം നടത്തുന്നത്. ഏത് കാര്യത്തിലും ദുഷ്ടലാക്കോടെയാണ് ഇക്കൂട്ടർ പ്രസ്താവന ഇറക്കുന്നത്. ഇതിനെ നേതൃത്വം പ്രോത്സാഹിപ്പിക്കുന്നു. ഷംസീറിന്റെ പരാമർശം യാദൃശ്ചികമാണെന്ന് പറയാൻ കഴിയില്ല. മുസ്ലീം സമുദായത്തിന്റെ ആചാരങ്ങളെ പൊക്കിപ്പറയുകയും അതിനെ മഹത്വവ്തകരിക്കുകയും ഹിന്ദുക്കളുടെ ആരാധനാമൂർത്തികൾ എല്ലാം അപരിഷ്‌കൃതമാണെന്ന് വാദിക്കുകയും ചെയ്യുന്നു. ആരാണ് ഇതിന് ഷംസീറിന് അനുമതി നൽകിയത്.
കോടാനുകോടി ജനങ്ങളുടെ വിശ്വാസ പ്രമാണത്തിന്റെ ഭാഗമാണ് വിഘ്‌നേശ്വരൻ. ഐഎസ്ആർഒ ഉൾപ്പെടെ അവരുടെ എല്ലാ നല്ല തുടക്കങ്ങളും ഗണപതി ഹോമവും നാളികേരം ഉടയ്ക്കലിനും ശേഷമാണ് ആരംഭിക്കാറ്. അങ്ങനെയുളള പശ്ചാത്തലത്തിൽ ദൈവത്തെ പരസ്യമായി ആക്ഷേപിക്കാനുള്ള ധൈര്യം എങ്ങനെയാണ് ഒരു സിപിഎം നേതാവിന് ലഭിച്ചത്. തുടർച്ചയായി ഇത്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തി ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്നു. പല കാര്യങ്ങളിലും സർക്കാരിന്റെ ഈ സമീപനം പ്രകടമാണ്. സ്പീക്കർ നിയമസഭയുടെ തലവനും ഭരണഘടനാ പദവിയിൽ ഇരിക്കുന്ന വ്യക്തിയും കൂടിയാണ്. എല്ലാ മതങ്ങളോടും തുല്യമായ സമീപനം സ്വീകരിക്കണം. സ്വന്തം മതത്തെക്കുറിച്ച് പറയാൻ ഷംസീർ തയ്യാറാകുമോ?.
അള്ളാഹു ഒരു മിത്താണെന്ന് ഷംസീർ പറയുമോ? . അങ്ങനെ പറഞ്ഞാൽ കയ്യല്ല മറ്റെല്ലാം വെട്ടും. അതാണ് നമ്മുടെ നാട്. അള്ളാഹു മിത്താണെന്ന് പറയാൻ ധൈര്യമില്ലാത്ത ഷംസീർ എങ്ങനെയാണ് ഗണപതി മിത്താണെന്ന് പറയുക. എല്ലാ മതഗ്രന്ഥങ്ങളെയും വിമർശിക്കാൻ തയ്യാറാകുന്ന ഷംസീർ എന്തുകൊണ്ടാണ് ഖുർആനെ വിമർശിക്കാത്തത്. എന്തൊരു സമീപനമാണ് ഇത്. സ്പീക്കറുടെ പ്രസ്താവന അനാവശ്യം. ഷംസീറിന്റെ ധിക്കാരം എന്തുകൊണ്ടാണ് മുഖ്യമന്ത്രി തിരുത്താത്തത്. സംസ്ഥാന നേതൃത്വം എന്തുകൊണ്ട് ഇടപെടുന്നില്ല. ഷംസീറിനെ തിരുത്തുന്നതിന് പകരം എരിതീയിൽ എണ്ണ ഒഴിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഹിന്ദു മതത്തെ മാത്രം സിപിഎം ആക്രമിക്കുകയാണ്. ശബരിമലയിൽ പരാജയപ്പെട്ടെങ്കിലും ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് സിപിഎം ഇതിലൂടെ വ്യക്തമാക്കുന്നത്. എല്ലാവരും ഹിന്ദുക്കൾക്ക് മേൽ കുതിര കേറുന്നു. ആരെ ഭയന്നാണ് കോൺഗ്രസ് മൗനം പാലിക്കുന്നത്. കോൺഗ്രസ് എന്താണ് രംഗത്ത് വരാത്തത്. കോൺഗ്രസിന്റെ ദുരൂഹമായ മൗനം
ഏവരെയും ഭയപ്പെടുത്തുന്നു. സ്പീക്കർക്കെതിരെ നിയമസഭയ്ക്ക് മുൻപിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന്റെ ഭാഗമായി കേന്ദ്രങ്ങൾ അതാത് സംസ്ഥാനങ്ങളിലെ സർക്കാരുകൾ കണ്ടുകെട്ടി. എന്നാൽ കേരളത്തിൽ മാത്രം എൻഐഎ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. പോലീസിന്റെ ഒത്താശ്ശയോടെയാണ് പോപ്പുലർ ഫ്രണ്ടിന്റെ പല കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് എന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. കേരളത്തിൽ പിഎഫ്‌ഐ പ്രവർത്തകരെ സിപിഎമ്മിലേക്ക് ചേർത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post