എറണാകുളം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ രാമർശങ്ങൾക്കെതിരെ എൻഎസ്എസ് നടത്തുന്ന നാമജപ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡി എസ് ജെ പി. രണ്ടാം വിമോചന സമരത്തിന് ഇപ്പോൾ സമയമായിരിക്കുകയാണെന്ന് ഡിഎസ്‌ജെപി അദ്ധ്യക്ഷൻ കെ എസ് ആർ മേനോൻ വ്യക്തമാക്കി. ബാലറ്റ് പേപ്പറിലൂടെയും ഷംസീറിന് ശക്തമായ തിരിച്ചടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന ഒരു ഭരണകൂടമാണ് ഇപ്പോൾ നിലവിലുള്ളതെന്ന് കെഎസ്ആർ മേനോൻ പറഞ്ഞു. അതിനാൽ ഒരു രണ്ടാം വിമോചന സമരത്തിന് സമയമായിരിക്കുകയാണ്. ജപം കൊണ്ട് മാത്രമല്ല ബാലറ്റ് പേപ്പറിലൂടെയും ഷംസീറിന് ശക്തമായ തിരിച്ചടി നൽകാൻ മുൻകൈയെടുക്കണമെന്ന് എൻഎസ്എസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ എസ് ആർ മേനോൻ പറഞ്ഞു.
പ്രബലമായ വോട്ട് ബാങ്കുള്ള എൻഎസ്എസ് അത് മനസ്സിലാക്കി അടുത്ത തിരഞ്ഞെടുപ്പിന് മുൻപേ ഡിഎസ്‌ജെപിയെ പോലുള്ള സമാന മനസ്‌കരായ പാർട്ടികളുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.
ആർക്കും കൊട്ടാവുന്ന ചെണ്ടയായി ഹിന്ദു സമുദായം മാറിയിരിക്കുകയാണ്. അതിനു കാരണമായ അനൈക്യം ഇല്ലാതാക്കി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയം സമാഗതമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post