എറണാകുളം: സ്വകാര്യ വാർത്താ ചാനലിനെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ സിപിഎം നേതാവ് ജെയ്ക് സി തോമസിനെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട് കോടതി. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഇതിന് പിന്നാലെ പോലീസ് തുടർ നടപടകളിലേക്ക് കടന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിനന്ദൻ നേതൃത്വം നൽകിയ ജനകീയ പ്രതിരോധ യാത്രയിൽ പ്രസംഗിക്കുന്നതിനിടെ ആയിരുന്നു പ്രകോപനപരമായ പരാമർശം. ഏപ്രിൽ ആറിന് ചാലക്കുടി ഇൻഡോർ സ്‌റ്റേഡിയത്തിന് മുൻപിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംസാരിക്കുന്നതിനിടെ വാർത്താ ചാനലിനെതിരെയും ജീവനക്കാർക്കെതിരെയും മോശം പരാമർശങ്ങൾ ഉന്നയിക്കുകയായിരുന്നു. ഇതിന് പുറമേ ചാനലിനും ജീവനക്കാർക്കുമെതിരെ നീങ്ങാൻ പ്രേരിപ്പിക്കുന്ന പരാമർശങ്ങളും ജെയ്ക് നടത്തിയിരുന്നു.
സംഭവത്തിൽ ചാനൽ അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് കോടതി ഇടപെട്ടത്.
Discussion about this post