തിരുവനന്തപുരം: സ്പീക്കർ എൻ ഷംസീറിന്റെ ഗണപതി മിത്ത് വിവാദത്തിൽ നിലപാട് കടുപ്പിച്ച് എൻഎസ്എസ്. സ്പീക്കറുടെ പരാമർശത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി. ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് തീരുമാനം അറിയിച്ചത്.വിവാദപരാമർശങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാത്തതിൽ ശക്തംായ പ്രതിഷേധമുണ്ടെന്നും എൻഎസ്എസ് വ്യക്തമാക്കി.
പ്രശ്‌നം കൂടുതൽ വഷളാക്കാതെ സർക്കാർ ഇക്കാര്യത്തിൽ ഉടൻ നടപടി എടുക്കാത്ത പക്ഷം, വിശ്വാസ സംരക്ഷണത്തിന് വേണ്ടി നിയമപരമായ മാർഗങ്ങളുമായി മുന്നോട്ടു പോകാനാണ് എൻഎസ്എസ് തീരുമാനിച്ചിരിക്കുന്നതെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി.
ഷംസീറിന്റെ പ്രതികരണം ഉരുണ്ടുകളിയാണെന്നായിരുന്നു നേരത്തെ എൻഎസ്എസിന്റെ വിമർശനം. എംവി ഗോവിന്ദന്റെ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആകുന്നില്ലെന്നും എൻഎസ്എസ് വ്യക്തമാക്കിയിരുന്നു.
Discussion about this post