പാലക്കാട്: ഒന്നരവർഷം മുൻപ് മരിച്ചയാൾക്ക് പിഴ ചുമത്തി എഐ ക്യാമറ. പാലക്കാട് സ്വദേശി വിനോദിനാണ് ഒന്നരവർഷം മുൻപ് മരിച്ച അച്ഛൻ ഗതാഗത നിയമലംഘനം നടത്തിയെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
അച്ഛന്റെ ഇരുചക്ര വാഹനത്തിലെ പിൻസീറ്റ് യാത്രക്കാരിക്ക് ഹെൽമറ്റ് ഇല്ലെന്നാണ് എഐ ക്യാമറ കണ്ടെത്തിയത്. എന്നാൽ പഞ്ചറായി കിടക്കുന്ന വണ്ടി അച്ഛൻ മരിച്ച ശേഷം പുറത്തു പോലും എടുത്തിട്ടില്ലെന്ന് മക്കൾ പറയുന്നു.
പാലക്കാട് കാവൽപ്പാട് സ്വദേശിയായ ചന്ദ്രശേഖരൻ ഒന്നരവർഷം മുൻപാണ് മരിച്ചത്. 89ാമത്തെ വയസിലായിരുന്നു മരണം. മരിക്കുന്നതിന് 7 മാസം മുൻപ് അദ്ദേഹം അൽഷിമേഴ്‌സ് ബാധിച്ച് കിടപ്പിലായിരുന്നു. ഒന്നരവർഷം മുൻപ് മരിച്ച ഇദ്ദേഹത്തിന്റെ വാഹനം ഉപയോഗിക്കാതെ കിടക്കുകയാണ്. ഈ വാഹനത്തിന് പിഴ ലഭിച്ചതിന്റെ ഞെട്ടലിലാണ് കുടുംബം.ഞങ്ങളാരും അച്ഛന്റെ വണ്ടി തൊടാറില്ല. കഴിഞ്ഞ ഒന്നര വർഷമായി വാഹനം പുറത്തേക്കെടുത്തിട്ടില്ല. ഇനി അവർ അച്ഛനെ അറസ്റ്റ് ചെയ്ത് പോകട്ടെ, അല്ലാതെന്ത് ചെയ്യുമെന്ന് മകൻ വിനോദ് പ്രതികരിച്ചു.
Discussion about this post