കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപള്ളിയിൽ സ്ഥാനാർത്ഥി നിർണയത്തിൽ ട്വിസ്റ്റുമായി ഇടതുപക്ഷം. സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റിൽ ഇത്തവണ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ മത്സരിപ്പിക്കാനണ് നീക്കം. എൽഡിഎഫ് സ്വതന്ത്രനായോ എൽഡഎഫ് ടിക്കറ്റിലോ ഇദ്ദേഹം മത്സരിക്കും. പുതുപ്പള്ളിയിലെ ഒരു ജനപ്രതിനിധിയായ ഇദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.
നേരത്തെ ജയ്ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ വന്നിരുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെന്ന അഭ്യൂഹം ഉയർന്നതോടെ, കോൺഗ്രസ് ഇദ്ദേഹത്തെ പിന്തിരിപ്പാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ ഇദ്ദേഹത്തെ കണ്ട് സംസാരിച്ചതായും വിവരങ്ങളുണ്ട്.
Discussion about this post