കോട്ടയം:പുതുപ്പള്ളിക്കാർക്ക് ഒരു പുണ്യാളൻ മാത്രമേയുള്ളൂവെന്നും അത് വിശുദ്ധ ഗീവർഗീസ് മാത്രമാണെന്നും സിപിഎം നേതാവ് ജെയ്ക് സി തോമസ്. കമ്യൂണിസ്റ്റുകാർക്കും കോൺഗ്രസുകാർക്കും ബിജെപിക്കാർക്കും വിശ്വാസികൾക്കും അവിശ്വാസികൾക്കുമെല്ലാം അത് അങ്ങനെയാണെന്നും ജെയ്ക് പറഞ്ഞു.
മറിച്ച് പുതുപ്പള്ളിയിൽ ഒരു പുണ്യാളനുണ്ടെന്ന അഭിപ്രായം കോൺഗ്രസുകാർക്കോ ആർഎസ്എസുകാർക്കോ വിശ്വാസികൾക്കോ അവിശ്വാസികൾക്കോ ഉണ്ടോയെന്ന് പറയെട്ടെ. എനിക്ക് അക്കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല. അത്തരം അഭിപ്രായമുണ്ടെങ്കിൽ കേൾക്കാമെന്നും ജെയ്ക് പറഞ്ഞു. ഇടത് സ്ഥാനാർഥിയായി ജെയ്ക്കിനെ തീരുമാനിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സംബന്ധിച്ച് സിപിഎമ്മും ഇടതുപക്ഷവും കാണുന്നത് വ്യക്തികൾ തമ്മിലുള്ള മല്ലയുദ്ധമായിട്ടല്ല. അവരവർ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾ തമ്മിലാണ് മത്സരം. അതിൽ ജനങ്ങൾക്ക് ഖേദകരമായത്, അവരുടെ ജീവിതത്തെ മുന്നോട്ട് നയിക്കാൻ കഴിയുന്നത് എന്നുനോക്കി തിരഞ്ഞെടുക്കുമെന്ന് കരുതുന്നതെന്ന് ജെയ്ക് പറഞ്ഞു
Discussion about this post