കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലെ സ്വവസതിയിൽ രാവിലെയോടെയായിരുന്നു ഫസീലയുടെ അപ്രതീക്ഷിത വിയോഗം. മലപ്പുറം സ്വദേശിനിയാണ്.
മുഹമ്മദ് മുസ്തഫ എന്ന സിനിമയിലെ ഗാനം ആലപിച്ചുകൊണ്ടായിരുന്നു മാപ്പിളപ്പാട്ടിന്റെ ലേകത്ത് ഫസീല സജീവമായത്. അഹദവനായ പെരിയോനെ എന്ന ഗാനമായിരുന്നു ഫസീല ആലപിച്ചത്. ഇതിന് ശേഷവും സിനിമയിൽ നിരവധി മാപ്പിളപ്പാട്ടുകൾ പാടി. വിദേശത്തുൾപ്പെടെ നിരവധി സ്റ്റേജ് ഷോകളിലും സജീവ സാന്നിദ്ധ്യം ആയിരുന്നു ഫസീല. ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ഹജ്ജിന്റെ രാവിൽ ഞാൻ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണ മുത്തൊളി,കണ്ണീരിൽ മുങ്ങി, തുടങ്ങിയവയാണ് ഫസീലയുടെ ശ്രദ്ധേയമായ ഗാനങ്ങൾ.
മലപ്പുറം ജില്ലയിലെ ചീക്കോട് ആണ് ഫസീലയുടെ ജന്മദേശം. ഉള്ളാട്ടുതൊടി കേളൻ-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണ് ജനനം. വത്സല എന്നായിരുന്നു പേര്. കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്, ഫോക് ലോർ അക്കാദമി ലൈഫ് അച്ചീവ്മെൻറ് അവാർഡ്, മാപ്പിള കലാരത്നം അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Discussion about this post